Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാജീവ് ഗാന്ധി

രാജീവ് ഗാന്ധി അനുസ്മരണം

text_fields
bookmark_border
കുന്നംകുളം: മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡൻറുമായിരുന്ന രാജീവ് ഗാന്ധിയുടെ 27ാമത് ചരമ വാർഷിക ദിനാചരണ ഭാഗമായി കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ വിവിധയിടങ്ങളിൽ അനുസ്മരണം സംഘടിപ്പിച്ചു. ആർത്താറ്റ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സി.കെ. ഷാജി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി.വി. സാംസൺ, എം.കെ. താരു കുട്ടി, കെ.പി. ഷാജി, ടി.എസ്. സുബ്രഹ്മണ്യൻ, വിജയൻ ആർത്താറ്റ്, ഹരിദാസൻ, ബെന്നി, സുരേഷ്, ഷാജി, ബൈജു, രാജൻ, ജോസൻ എന്നിവർ സംസാരിച്ചു. പഴഞ്ഞി: കാട്ടകാമ്പാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടന്ന അനുസ്മരണം കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.എസ്. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. വി.സി. ലത്തീഫ്, എൻ.കെ. അബ്ദുൽ മജീദ്, സാംസൺ പുലിക്കോട്ടിൽ, കെ.എം. ബെന്നി, ബിജു സി. ജോബ്, എം.എ. അബ്ദുൽ റഷീദ്, പി.കെ. രജി, അൻവർ ഇഞ്ചിക്കാലയിൽ, ശശിധരൻ കണ്ടമ്പുള്ളി, സി.ജി. നായർ, എം. ഉദയശങ്കർ, സിദ്ദീഖ് പെരുംതുരുത്തി, കെ.എം. രാജു, വിശ്വനാഥൻ, സാംസൺ വാഴപ്പുള്ളി, റസാഖ് പെരുംതുരുത്തി, സാലി, ശശികുമാർ, വേലായുധൻ എന്നിവർ സംസാരിച്ചു. കുന്നംകുളം: ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം ഡി.സി.സി സെക്രട്ടറി ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻറ് സി.കെ. ജോൺ അധ്യക്ഷത വഹിച്ചു. വർഗീസ് ചൊവ്വന്നൂർ, ശശി പൂവത്ത്, കെ.ബി. ലതീഷ്, രവീന്ദ്രൻ, മമ്മാലു, ജോജു സൂരജ്, നവീൻ രത്നകുമാരി, അജ്ന, ജിഷ നിധീഷ് എന്നിവർ സംസാരിച്ചു. ചാവക്കാട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് അനുസ്മരണവും പുഷ്പ്പാർച്ചനയും സംഘടിപ്പിച്ചു. ബ്ലോക്ക്‌ കോൺഗ്രസ് വൈസ് പ്രസിഡൻറ് പി.വി. ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. കെ.കെ. കാർത്യായനി, കെ.എം. ഷിഹാബ്, കെ.വി. സത്താർ, ആർ.കെ. നൗഷാദ്, സി. ബക്കർ, ഷോബി ഫ്രാൻസിസ്, അനീഷ് പാലയൂർ, ഹ്യൂബർട്ട് ജേക്കബ്, പ്രദീപ് ആലിപ്പരി, എ.കെ. മുഹമ്മദാലി, ജോസഫ് പനക്കൽ, ടിപി. ബദറുദ്ദീൻ, സെസൻ മാറോക്കി, ശാന്ത സുബ്രഹ്മണ്യൻ, സീനത്ത്‌ കോയ, വർഗീസ് പനക്കൽ, എ.പി. ഷഹീർ എന്നിവർ സംസാരിച്ചു. അണ്ടത്തോട്: ഇന്ദിര ഭവൻ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച അനുസ്മരണത്തിൽ രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. ടി.കെ. മുഹമ്മദാലി, ചാലിൽ മൊയ്‌തുണ്ണി, എ.ഡി. പ്രിയേഷ്, മടപ്പൻ സുഹൈൽ, ആർ.എസ്. അൽഅമീൻ, ഇ.എം. ഉവൈസ്, എം.എസ്. ഷമീം, സിദ്ധി, പി.എസ്. ഹമീദ് എന്നിവർ സംസാരിച്ചു. ഗുരുവായൂര്‍: മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണവും അനുസ്മരണ സമ്മേളനവും മണ്ഡലം പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ശശി വാറണാട്, കെ.പി. ഉദയൻ, കെ.പി.എ. റഷീദ്, ബാലൻ വാറണാട്ട്, സ്റ്റീഫൻ ജോസ്, പി.എം. മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു. കണ്ടാണശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാജീവ് അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. കെ.പി. ചന്ദ്രാംഗദൻ, ജെയ്സൺ ചാക്കോ എന്നിവർ സംസാരിച്ചു. പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ രാജീവ് അനുസ്മരണത്തിൽ പ്രസിഡൻറ് ടി.എ. ഷാജി അധ്യക്ഷത വഹിച്ചു. എം.എഫ്. ജോയ്, ആേൻറാ തോമസ്, കെ.കെ. വിശ്വനാഥൻ, ബഷീർ ഹാജി, എൻ. ഇസ്മായിൽ, കെ.എസ്. സുമേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story