Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅവർ ചോരനീരാക്കി;...

അവർ ചോരനീരാക്കി; ആയമുക്കിൽ പ്രതീക്ഷയുടെ നീരുറവ

text_fields
bookmark_border
കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലകളിൽ ഒന്നായ ആയമുക്ക് ഗ്രാമത്തിൽ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി കുളം നിർമിച്ചു. 11 മീറ്റർ നീളവും 11 മീറ്റർ വീതിയും ആറ് മീറ്റർ ആഴവുമുള്ള കുളത്തിനായി മൂന്ന് ലക്ഷം രൂപയുടെ എസ്റ്റിമേറ്റായിരുന്നു തയാറാക്കിയിരുന്നത്. ഈ വർഷം വേനൽമഴ ശക്തമായതിനാൽ കേച്ചേരി പുഴയിലെ ജലനിരപ്പ് വർധിച്ചത് കാരണം മൂന്നര മീറ്റർ ആഴമായപ്പോേഴക്കും കുളം ജല സമൃദ്ധമായി. 661 തൊഴിൽ ദിനങ്ങളാണ് ഉപയോഗപ്പെടുത്തിയത്. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം അധ്യക്ഷത വഹിച്ചു. കുളം നിർമാണത്തിൽ പങ്കാളിയായ തൊഴിലുറപ്പ് തൊഴിലാളിയായ 88 കാരി മീനാക്ഷിയെ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. പത്മിനി പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. ഗീതാകുമാരി, തൊഴിലുറപ്പ് പദ്ധതി ഓവർസിയർ എം.എം. മുഹ്സിൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രീതി സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് രേഖ സുനിൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി കുയിലത്ത്, ഷൈലജ പുഷ്പാകരൻ, എം.കെ. ആൻറണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്സൺ ചാക്കോ, പഞ്ചായത്തംഗങ്ങളായ കെ.പി. രമേഷ്, വി.സി. സിനി, പി.കെ. സുഗതൻ, ഷീബ ജയപ്രകാശ്, യു.വി. ജമാൽ, ഷീജ അശോകൻ, ആസൂത്രണ സമിതി അംഗങ്ങളായ സി.എഫ്. ജെയിംസ്, പി.കെ. പ്രസന്നൻ, പ്ലാൻ കോഒാഡിനേറ്റർ പി.കെ. വത്സൻ, കെ.എ. ചന്ദ്രൻ, വി.വി. ഫ്രാൻസിസ്, കൃഷി ഓഫിസർ സുമീഷ്, കെ.വി. രമേഷ്, നബീസ, സുജാത, മല്ലിക എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story