Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightcty 1

cty 1

text_fields
bookmark_border
ക്ഷേത്ര പരിസരത്ത് അറവു മാലിന്യം തള്ളുന്നതായി പരാതി ചെറുതുരുത്തി: മണലാടി മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് ഇരുട്ടി​െൻറ മറവിൽ അറവു മാലിന്യം തള്ളുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് കോഴി അവശിഷ്ടങ്ങൾ തള്ളിയത്. മാംസാവശിഷ്ടം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളും ആളുകൾക്ക് ഭീഷിണിയാകുന്നു. കൂടാതെ കാക്കകളും മറ്റും ഇവ സമീപത്തെ വീടുകളുടെ കിണറുകളിൽ കൊണ്ടിടുന്നതു മൂലം കുടിവെള്ളം മലിനമാകുന്നുണ്ട്. നിരവധി തവണ പരാതി നൽകിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. വൈദ്യുതി മുടങ്ങും ചെറുതുരുത്തി: മുള്ളൂർക്കര 33 കെ.വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ, വള്ളത്തോൾ നഗർ, കലാമണ്ഡലം, വെട്ടിക്കാട്ടിരി, പൈങ്കുളം, ആറ്റൂർ, പാഞ്ഞാൾ റോഡ്, മുള്ളൂർക്കര, വാഴക്കോട്, മണ്ണു വട്ടം, ആറ്റൂർ കമ്പനിപ്പടി, പാറപ്പുറം അറഫ, കൊല്ലം മാക്ക്, വളവ്, മണ്ഡലം കുന്ന്, എടപ്പാറ കോളനി എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ പൂർണമായോ, ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story