Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരത്തിൽ കൊച്ചിൻ...

നഗരത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിെൻറ വാഹനപ്പിരിവ്

text_fields
bookmark_border
കാര്യം തിരക്കിയാൽ ഭീഷണി തൃശൂർ: വടക്കേ ബസ് സ്റ്റാൻഡ് എത്തുന്നതിന് മുമ്പ് പള്ളിത്താമം കോംപ്ലക്സിലേക്ക് വാഹനത്തിലെത്തിയാൽ സുരക്ഷാ ജീവനക്കാരൻ എത്തും, സഹായിക്കാനെന്ന് കരുതേണ്ട, പിരിവിനാണ്. അപ്പോൾ തോന്നിയ തുക പറയും, കാര്യം തിരക്കിയാൽ പിന്നെ ഭീഷണിയായി. പള്ളിത്താമം കോംപ്ലക്സിലെ നിരവധി ഷോപ്പുകളിലേക്കെത്തുന്ന ഇരുചക്ര വാഹനയാത്രക്കാരുൾപ്പെടെ പിരിവിൽ വലയുകയാണ്. ഇന്ത്യൻ കോഫി ഹൗസ്, ഖാദി, ബാങ്കുകൾ, വിദ്യാർഥികൾക്ക് ചെറിയ നിരക്കിൽ ഫോട്ടോസ്റ്റാറ്റ് എടുത്തു നൽകുന്ന ഷോപ്പുകൾ തുടങ്ങി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്കെത്തുന്നവരെ മാത്രമല്ല, മറ്റെന്തെങ്കിലും ആവശ്യത്തിന് വാഹനം റോഡിൽ തിരക്കിനിടയിൽ തിരിച്ച് പോവാൻ കയറിയാലും രസീതുമായി സുരക്ഷാ ജീവനക്കാരൻ എത്തും. ൈകയിൽ രസീത് പുസ്തകമുണ്ടെങ്കിലും അപ്പോൾ തോന്നുന്നതാണ് നിരക്ക്. ഇരുചക്രവാഹനത്തിന് അഞ്ച് രൂപ മുതൽ പത്ത് രൂപ വരെയും ഓട്ടോറിക്ഷയും കാറും തുടങ്ങിയവക്ക് പത്ത് രൂപ മുതലും തുടങ്ങി തോന്നിയ നിരക്കാണ് വാങ്ങുക. തോന്നിയ പിരിവിൽ ഉപഭോക്താക്കളും സുരക്ഷാ ജീവനക്കാരനും തമ്മിൽ തർക്കം പതിവാണ്. സ്ത്രീകളോട് പോലും അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയുമുണ്ട്. പിരിവ് കാരണം സ്ഥാപനങ്ങളിലേക്ക് വരുന്ന ആളുകളുടെ പരാതി കൂടി കേൾക്കേണ്ടി വരുന്നുവെന്ന് വ്യാപാരികളും പറയുന്നു. കൊച്ചിൻ ദേവസ്വം ബോർഡി​െൻറ ഉടമസ്ഥതയിലുള്ളതാണ് പള്ളിത്താമം കോംപ്ലക്സ് ഉൾപ്പെടുന്ന പ്രദേശം. പ്രദേശത്തി​െൻറ രണ്ട് ഭാഗങ്ങളിലായി കൊച്ചിൻ ദേവസ്വം ബോർഡി​െൻറ ഉടമസ്ഥതയും നിർദേശങ്ങളുമായി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ പിരിവിന് ജീവനക്കാരെ നിയമിച്ച കൊച്ചിൻ ദേവസ്വം ബോർഡി​െൻറ ഈ സ്ഥലത്താണ് നഗരത്തിൽ ഏറ്റവും കൂടുതൽ കഞ്ചാവ്-ലഹരി വിൽപന നടത്തുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സമാനമാണ് ബോർഡി​െൻറ തന്നെ ഉടമസ്ഥതയിലുള്ള തേക്കിൻകാട്ടിലെയും അവസ്ഥ. മൈതാനമുൾപ്പെടെ നിരീക്ഷിക്കേണ്ട സുരക്ഷാ ജീവനക്കാരുടെ ആകെ പണി ഇവിടെയെത്തുന്ന വാഹനങ്ങളിൽ നിന്നും പിരിവെടുക്കുന്നതാണ്. ദീർഘദൂരത്ത് നിന്നുമെത്തുന്ന തീർഥാടകരുടെ വാഹനങ്ങളിൽ നിന്നെല്ലാം പിരിവെടുക്കും. എന്നാൽ മൈതാനത്ത് എന്തൊക്കെ നടക്കുന്നുവെന്നത് ഇവരുടെ ഉത്തരവാദിത്തമേ അല്ലെന്ന പോലെയാണ്. ദിവസങ്ങൾക്ക് മുമ്പ് നഗരത്തിൽ ഒരു സംഘടനയുടെ സിൽവർ ജൂബിലി സമ്മേളനത്തിനെത്തിയ വാഹനങ്ങൾ മൈതാനത്ത് കയറ്റിയിരുന്നു. വാഹനത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ഹിന്ദു ഐക്യവേദി പ്രവർത്തകർ കണ്ട് ചോദ്യം ചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story