Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെട്രോൾ വില വർധന...

പെട്രോൾ വില വർധന ജനങ്ങളോട്​ ഉള്ള വെല്ലുവിളി ​െഎ.ൻ.എൽ (ഡി) തൃശൂർ ജില്ല കമ്മിറ്റി

text_fields
bookmark_border
തൃശൂർ: കേന്ദ്ര സർക്കാർ കുത്തക മുതലാളിമാരെ ഉപയോഗിച്ച് നടത്തുന്ന പെട്രോൾ വില വർധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എണ്ണ വില നിയന്ത്രണം കമ്പനികളിൽ നിന്ന് സർക്കാർ തിരിച്ചെടുത്ത് ജനങ്ങളെ രക്ഷിക്കണമെന്നും െഎ.എൻ.എൽ (ഡി) യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് റഹീം പള്ളത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് നാരായണൻ ഉദ്ഘാടനവും, െഎ.എൻ.എൽ (ഡി) ജില്ല ജന. സെക്രട്ടറി ഹനീഫ് എം.കെ. സ്വാഗതവും, ഉസ്മാൻ ചീനമ്പുള്ളി, ഉസൈൻ ചെമ്പകത്ത്, നാസർ തെരുവത്ത്, ഉസൈൻ തങ്ങൾ, എ.ടി. മജീദ്, നസീർ കൂർക്കഞ്ചേരി, വിമൽ അമ്മാടം എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ സജി നന്ദിയും പറഞ്ഞു. രക്തസാക്ഷി ദിനാചരണം തൃശൂർ: ജില്ലാ സഹകരണ ആശുപത്രിയിൽ രാജീവ്ഗാന്ധി 27ാം രക്തസാക്ഷി ദിനാചരണം പ്രസിഡൻറ് ടി.കെ. പൊറിഞ്ചു ദീപം കൊളുത്തി ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങിലും സെക്രട്ടറി ടി.ടി. വർഗീസ്, സൂപ്രണ്ട് ഡോ. കെ. രാമദാസ്, ആശുപത്രി ജീവനക്കാർ എന്നിവർ പെങ്കടുത്തു. കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.ജില്ല പ്രസിഡൻറ് പി. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രവി പോലുവളപ്പിൽ, വി.പി. കുഞ്ഞാലി, പോൾ പുല്ലൻ, സജീവൻ എം.ബി, അക്ബർ അലി, ജ്യോതിബസു, ജെയിംസ് മാസ്റ്റർ, പി.സി. തോമസ്, പി.യു.ചന്ദ്രശേഖരൻ, മുരളി പണിക്കത്ത്, ഷീബ ജെയ്സൻ, രവി മുരിയാടൻ, മുഹമ്മദ് ജോജോ, അശോകൻ പൊറ്റേക്കാട്, ജോയി മാസ്റ്റർ, നൈനാൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ചരമ വാർഷികദിനം വിൽവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ രാജീവ്ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഇ.എം. ശിവൻ അധ്യക്ഷത വഹിച്ചു. അസാപ്പ് പരിശീലന കളരി -ഹൂപ്ല 2018 തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പി​െൻറയും ഉന്നത വിദ്യാഭ്യാസ വകുപ്പി​െൻറയും സംയുക്ത സംരംഭമായ അഡീഷനൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്പ്) ജില്ല ഏകദിന പരിശീലനക്കളരി തൃശൂർ െഎ.എ.എസ്.ഇ അങ്കണത്തിൽ നടന്നു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും സംവിധായകനും സജീവ നാടക പ്രവർത്തകനുമായ എം.ജി. ശശിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളരിയിൽ എൺപതോളം അസാപ്പ് പരിശീലകർ പെങ്കടുത്തു. അസാപ്പ് പരിശീലന വിഭാഗം മേധാവി ടി.വി. അനിൽകുമാർ അസാപ്പ് തൃശൂർ ജില്ല മേധാവി പി.ജി. നൗഷാദ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story