Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമ്പൂര്‍ണ സ്വാശ്രയ...

സമ്പൂര്‍ണ സ്വാശ്രയ കുടിവെള്ള ഗ്രാമമായി പുറ്റേക്കര

text_fields
bookmark_border
ശാന്തി നഗര്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു പുറ്റേക്കര : പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയിലുള്‍പ്പെടുത്തി നിർമാണം പൂര്‍ത്തീകരിച്ച കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡിലെ പുറ്റേക്കര ശാന്തി നഗര്‍ കുടിവെള്ള പദ്ധതി അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുടിവെളള പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ പുറ്റേക്കര ഗ്രാമം സമ്പൂര്‍ണ സ്വാശ്രയ കുടിവെള്ള ഗ്രാമമായി മാറിയതായി എം.എല്‍.എ പ്രഖ്യാപിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ലൈജു സി എടക്കളത്തൂര്‍ അധ്യക്ഷത വഹിച്ചു. വാട്ടര്‍ ടാങ്ക് നിർമിക്കുന്നതിന് സൗജന്യമായി സ്ഥലം നല്‍കിയ മൂക്കോല സുബ്രഹ്മണ്യനെ യോഗത്തില്‍ ആദരിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി കുര്യാക്കോസ് ആമുഖ പ്രസംഗം നടത്തി. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ജെ. ആൻറോ, ജില്ലാ പഞ്ചായത്തംഗം അജിത കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമ ഹരി, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം എം.ടി സന്തോഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ആര്‍ സുലേഖ, വാര്‍ഡ് അംഗങ്ങളായ ലിൻറി ഷിജു, എം.എ. രഘുനന്ദനന്‍, ജിമ്മി ചൂണ്ടല്‍, സി.എം ലോറന്‍സ്, കുടുംബശ്രീ സി.ഡി.എസ് അംഗം ബിന്ദു സുബ്രമണ്യന്‍, എ.ഡി.എസ് പ്രസിഡൻറ് സുജയ ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ് അംഗങ്ങളായ എ.ടി ജോസ്, ജോണ്‍സന്‍ ജോർജ് , സി.ഡി ഔസേപ്പ്, വി.ഡി ആന്‍ഡ്രൂസ്, ഒ.കെ ജനാർദനന്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് എട്ട് ലക്ഷം ഉപയോഗിച്ച് ഭൂഗര്‍ഭജല വകുപ്പാണ് പദ്ധതിയുടെ നിർമാണം പൂര്‍ത്തീകരിച്ചത്. ഗുണഭോക്തൃ സമിതി ഭാരവാഹികളായ പി.എം. ജയചന്ദ്രന്‍, പി.എ സുഭാഷ്, ഷീല മനോജ്, വി.വി ശശി, രാധാകൃഷ്ണന്‍ പീച്ചാംപ്പുള്ളി, വി.കെ. വിന്‍സ​െൻറ്, പി.കെ. ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story