Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശങ്കരംകുളങ്ങര...

ശങ്കരംകുളങ്ങര രാധാകൃഷ്ണന് വീരശൃംഖല സമർപ്പിച്ചു

text_fields
bookmark_border
വാദ്യകലാരംഗത്തെ നാല് പതിറ്റാണ്ടിന് ആദരം തൃശൂർ: വാദ്യകലാരംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുന്ന ശങ്കരംകുളങ്ങര രാധാകൃഷ്ണന് വീരശൃംഖല സമര്‍പ്പിച്ചു. ശങ്കരംകുളങ്ങര ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ രാജാങ്കണം വേദിയില്‍ നടന്ന 'വാദ്യ രാധേയം' സമാദരണ ചടങ്ങിൽ പെരുവനം കുട്ടന്‍ മാരാര്‍ സമര്‍പ്പിച്ചു. കിഴക്കൂട്ട് അനിയന്‍ മാരാര്‍ -കീര്‍ത്തിമുദ്രയും, പെരുവനം സതീശന്‍ മാരാര്‍ -കീര്‍ത്തിപത്ര സമര്‍പ്പണവും നിര്‍വഹിച്ചു. സംഗീത സംവിധായകന്‍ ടി.എസ്. രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമാദരണ സമിതി ചെയര്‍മാന്‍ ശ്രീവത്സന്‍ എസ്. കുറുപ്പാള്‍ അധ്യക്ഷത വഹിച്ചു. തൃക്കൂര്‍ രാജന്‍ മാരാര്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, കൗണ്‍സിലര്‍ വി. രാവുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഗുരുവന്ദനവും നടത്തി. തുടര്‍ന്ന് ശങ്കരംകുളങ്ങര രാധാകൃഷ്ണ​െൻറ നേതൃത്വത്തില്‍ പാണ്ടിമേളം അരങ്ങേറി. തൃശൂര്‍ പൂരത്തില്‍ വര്‍ഷങ്ങളായി പാറമേക്കാവ് വിഭാഗത്തി​െൻറ പാണ്ടിമേള കലാകാരനായ ശങ്കരംകുളങ്ങര രാധാകൃഷ്ണന് മേളാസ്വാദകരും, ആരാധകരും, ശിഷ്യന്മാരും ചേര്‍ന്നാണ് സമാദരണം സംഘടിപ്പിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story