Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഹാസംഗമം

മഹാസംഗമം

text_fields
bookmark_border
തൃശൂർ: സാമൂഹിക സുരക്ഷ പെൻഷൻ 4,000 രൂപയാക്കണമെന്നും പാവപ്പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളണമെന്നും നീലങ്കാവിൽ ഫാമിലി അസോസിയേഷൻ ആവശ്യപ്പെട്ടു. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. മാർ ജോസഫ് പാസ്്റ്റർ നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പി. പോൾ, അനിൽ അക്കര എം.എൽ.എ, വർഗീസ് നീലങ്കാവിൽ, പ്രസിഡൻറ് ബാബു എഫ്. നീലങ്കാവിൽ, വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ, ഫാ. വിൻസൻറ് നീലങ്കാവിൽ, ഫ്രാങ്കോ ലൂയിസ്, എൻ.എൽ. വർഗീസ്, എൻ.ടി. ജോർജ്, എൻ.എ. ജോസ്, സിസ്്റ്റർ സിസി എന്നിവർ സംസാരിച്ചു.80 വയസ്സുള്ളവരെയും 50 വർഷം പൂർത്തിയാക്കിയ ദമ്പതിമാരെയും ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിദ്യാർഥികൾക്ക് ട്രോഫി നൽകി. ധനസഹായം, പഠനോപകരണ വിതരണം എന്നിവയും നടത്തി. എക്സൈസ് തീരുവ കുറക്കണം തൃശൂർ: കേന്ദ്ര സർക്കാർ നടത്തുന്ന കോർപറേറ്റ് കൊള്ളയുടെ ഭാഗമാണ് അനിയന്ത്രിത ഇന്ധന വില വർധനയെന്ന് ഐ.എൻ.എൽ ജില്ല കമ്മിറ്റി യോഗം. എക്സൈസ് തീരുവ കുറക്കാൻ സർക്കാർ തയാറാവണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് മുഹമ്മദ് ചാമക്കല അധ്യക്ഷത വഹിച്ചു. ബഫീക്ക് ബക്കർ, പി.എം. നൗഷാദ്, കാദർ ബ്ലാങ്ങാട്, സെയ്തലവി, എം.എം. താജുദ്ദീൻ, ഉബൈദുല്ല, ടി.എ. മുഹമ്മദലി, റാഫി പണിക്കശേരി, ലത്തീഫ് കാട്ടൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story