Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോർപറേഷനിലെ റിലയൻസ്​...

കോർപറേഷനിലെ റിലയൻസ്​ കേബിൾ 'അഴിമതി' പുകയാവും

text_fields
bookmark_border
കോർപറേഷനിലെ റിലയൻസ് കേബിൾ 'അഴിമതി' പുകയാവും കോർപറേഷനിലെ റിലയൻസ് കേബിൾ 'അഴിമതി' പുകയാവും പിഴയിട്ട് അവസാനിപ്പിക്കുന്നു മേയർ വിളിച്ചു ചേർത്ത യോഗം ഇന്ന് ഡെ.മേയർക്കും ആരോഗ്യ-വികസന-ക്ഷേമകാര്യ ചെയർമാൻമാർക്കും ക്ഷണമില്ല തൃശൂർ: കോർപറേഷനിലെ റിലയൻസ് കേബിൾ അഴിമതി ഇടപാട് വിവാദം ഒത്തുതീർപ്പിലേക്ക്. നിയമ വിരുദ്ധമായി കേബിൾ വലിച്ചതിന് പിഴയിട്ട് കേസ്അവസാനിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മേയർ ത​െൻറ ചേംബറിൽ പൊതുമരാമത്ത്, നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. ത​െൻറ അധികാര പരിധിയിൽ വരുന്ന വിഷയത്തിൽ മേയർ നേരിട്ട് യോഗം വിളിച്ചു ചേർത്തതിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമൻ എം.പി.ശ്രീനിവാസൻ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മേയറുടെ നടപടി നിയമവിരുദ്ധമാണെന്ന് ആക്ഷേപമുണ്ട്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, അംഗങ്ങൾ, നഗരാസൂത്രണ സമിതി ചെയർമാൻ എന്നിവക്കൊപ്പം മുൻ ഡെപ്യൂട്ടി മേയറും ഡി.പി.സി അംഗവുമായ വർഗീസ് കണ്ടംകുളത്തിയെയും യോഗത്തിന് വിളിച്ചപ്പോൾ, ഡെപ്യൂട്ടി മേയർക്കും ആരോഗ്യ-വികസന-ക്ഷേമകാര്യ ചെയർമാൻമാർക്കും അംഗങ്ങൾക്കൊന്നും യോഗത്തിലേക്ക് ക്ഷണമില്ല. കേബിൾ ഇടപാട് അന്വേഷിച്ച റിപ്പോർട്ട് നൽകുന്നതിന് കൗൺസിൽ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് നൽകിയ കത്തിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് മേയർ നേരിട്ട് യോഗം വിളിച്ചതേത്ര. റിലയൻസ് കേബിൾ ഇടപാടിൽ വിജിലൻസ് അന്വേഷണത്തിന് വിട്ട ഫയലിൽ തീരുമാനമെടുക്കാൻ കൗൺസിലിന് അധികാരമില്ലെന്ന് പറയുന്നു. അനുമതിയില്ലാതെ 10.46 കി.മീറ്റർ അധികം കേബിളിട്ടതിന് നടപടിയെടുക്കുന്ന വിഷയമാണ് അജണ്ട. 2014ൽ 35 കി.മീയും 2016 ജനുവരിയിൽ 22 കി.മീയും കേബിളിടുന്നതിന് റിലയൻസ് അപേക്ഷ നൽകിയിരുന്നു. 2014ൽ കൗൺസിൽ അപേക്ഷ അനുവദിച്ചതാണ്. 2016ൽ ലഭിച്ച അപേക്ഷയിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയുമാണ്. കൊടുങ്ങല്ലൂർ നഗരസഭ മീറ്ററിന് 300 രൂപ പ്രതിവർഷം യൂസർഫീ നിശ്ചയിച്ച് അനുമതി നൽകിയപ്പോൾ 2014ൽ മീറ്ററിന് വെറും 10 രൂപ നിശ്ചയിച്ച് കോർപറേഷൻ കേബിളിടാൻ അനുമതി നൽകിയതു വൻ അഴിമതിയാണെന്നാണ് യു.ഡി.എഫിനെതിരെയുള്ള ഇടതുമുന്നണിയുടെ ആരോപണം. പിടിച്ചുവെച്ച അപേക്ഷയിൽ അനുമതി നൽകാതെ റിലയൻസിന് അനധികൃതമായി കേബിൾ വലിക്കുന്നതിന് അവസരമൊരുക്കിയെന്നതാണ് ഇടതുമുന്നണിക്കെതിരെയുള്ള യു.ഡി.എഫി​െൻറ ആരോപണം. റിലയൻസ് ഇടപാടിൽ വിജിലൻസ് അന്വേഷണത്തിന് കൗൺസിൽ പ്രമേയം പാസാക്കി സർക്കാറിലേക്കയച്ച് ഒരു വർഷത്തിലേറെയായിട്ടും ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story