Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകളിസ്ഥലം സംരക്ഷിക്കാൻ...

കളിസ്ഥലം സംരക്ഷിക്കാൻ പഞ്ചായത്ത്​ ഒാഫിസ്​ മാർച്ച്​

text_fields
bookmark_border
തൃപ്രയാർ: നാട്ടിക പഞ്ചായത്തിന് സ്വന്തമായുള്ള നാലാം വാർഡിലെ പഞ്ചായത്ത് ഗ്രൗണ്ട് തൃപ്രയാറിൽ പുതുതായി അനുവദിക്കപ്പെട്ട സബ് ആർ.ടി ഒാഫിസി​െൻറ ഡ്രൈവിങ് ടെസ്റ്റ്‌ നടത്തുന്നതിനായി വിട്ടുകൊടുക്കാനുള്ള ഗ്രാമപഞ്ചായത്ത് നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കളിസ്ഥല സംരക്ഷണ സമിതി ഗ്രാമപഞ്ചായത്ത് ഒാഫിസിലേക്ക് മാർച്ച് നടത്തി. ദേശീയ കായിക താരം ആൻസി സോജൻ ഉദ്ഘാടനം ചെയ്തു. നടപടി നാട്ടികയിലെ കായിക താരങ്ങളോടും പ്രേമികളോടുമുള്ള പഞ്ചായത്ത്‌ ഭരണ സമിതിയുടെ വെല്ലുവിളിയാണെന്ന് ആൻസി സോജൻ പറഞ്ഞു. ഗ്രൗണ്ട് സംരക്ഷണ സമിതി വൈസ് ചെയർമാൻ പ്രസാദ് നാട്ടിക അധ്യക്ഷത വഹിച്ചു. ഒട്ടനവധി ജില്ല-സംസ്ഥാന-ദേശീയ താരങ്ങൾ കളിച്ചു ഉയർന്നുവന്ന കളിസ്ഥലമാണിത്. നാട്ടികയുടെ കായിക ചരിത്രം ഇല്ലാതാക്കാനാണ് പഞ്ചായത്തി​െൻറ ശ്രമം എന്നും ഗ്രൗണ്ട് സംരക്ഷണ സമിതി ആരോപിച്ചു. നാട്ടികയിൽ വിവിധ സ്ഥലത്തുള്ള തരിശു പുറേമ്പാക്ക് ഭൂമികളിലൊന്ന് ഡ്രൈവിങ് ടെസ്റ്റിനായി കണ്ടെത്താമെന്ന് കായിക പ്രേമികൾ ചൂണ്ടിക്കാട്ടുന്നു. രാനീഷ് കെ. രാമൻ, ജിതിൻ നാഥ്, സാഗർ രാമദാസ്, സനിൽ ചക്കാണ്ടൻ, കെ.ആർ. രമേഷ്, രാഹുൽ കൃഷ്ണ, എൻ.ജി. പ്രമോദ്, എം.എ. ആഷിക്, എം.കെ. അനന്തു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story