Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​മാർട്ട് കാർഡ്...

സ്​മാർട്ട് കാർഡ് പുതുക്കൽ

text_fields
bookmark_border
തൃശൂർ: ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കൾക്കുളള സ്മാർഡ് കാർഡ് വിതരണവും പുതുക്കലും തുടങ്ങി. രജിസ്േട്രഷൻ സ്ലിപ്, റേഷൻ കാർഡ് എന്നിവ സഹിതം രജിസ്റ്റർ ചെയ്ത കുടുംബാംഗങ്ങളുമായി എത്തി ഫോട്ടോ എടുത്ത് പുതിയ കാർഡ് കൈപ്പറ്റണം. സ്മാർട്ട് കാർഡ് പുതുക്കുന്നതിനായി കാർഡിൽ ഉൾപ്പെട്ട ഒരാൾ റേഷൻ കാർഡും ഇൻഷുറൻസ് കാർഡുമായി പുതുക്കൽ കേന്ദ്രങ്ങളിൽ എത്തണം. 21 മുതൽ 22 വരെ എറിയാട്(കാരിക്കുട്ടി സാംസ്കാരിക നിലയം), 22 മുതൽ 23 വരെ എടത്തിരുത്തി(പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ), 23 മുതൽ 24 വരെ പെരിഞ്ഞനം(പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ) എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. ഫോൺ: 7034563649, 7012430977. അഭിമുഖം തൃശൂർ: ജില്ലയിൽ മെഡിക്കൽ ഇൻഷൂറൻസ് മെഡിക്കൽ സർവിസസ് വകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ് രണ്ട് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ അഭിമുഖം 23നും 24നും ജില്ല പി.എസ്.സി ഓഫിസിൽ നടത്തും. 19നകം അറിയിപ്പ് ലഭിക്കാത്ത യോഗ്യരായ ഉദ്യോഗാർഥികൾ ഓഫിസുമായി ബന്ധപ്പെടണം. കരാർ നിയമനം തൃശൂർ: ഗവ. മെഡിക്കൽ കോളജിലെ അറ്റൻറർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സിയാണ് യോഗ്യത. ൈഡ്രവിങ്ങിലുളള അറിവ് അഭികാമ്യം. താൽപര്യമുള്ളവർ പ്രായം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റി​െൻറ അസ്സലും പകർപ്പും സഹിതം 24ന് രാവിലെ 11ന് പ്രിൻസിപ്പലി​െൻറ കാര്യാലയത്തിൽ എത്തണം. ഫോൺ: 0487-2200312.
Show Full Article
TAGS:LOCAL NEWS 
Next Story