Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബിയർ വിതരണക്രമക്കേട്: ...

ബിയർ വിതരണക്രമക്കേട്: പൂലാനിയിലെ കമ്പനിയിൽ എക്സൈസ് കമീണറുടെ പരിശോധന

text_fields
bookmark_border
ചാലക്കുടി: ബിയർ വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച് പൂലാനിയിലെ സാബ് മില്ലർ ബിയർ കമ്പനിയിൽ എക്സൈസ് കമീഷണർ പരിശോധന നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കമീഷണർ ബിയർ കമ്പനിയിലെത്തിയത്. മറ്റ് കമ്പനികളുടെ ഓർഡറിൽ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കോർപറേഷൻ മാനേജിങ് ഡയറക്ടർ പൂലാനിയിലെ സാബ് മില്ലർ കമ്പനിക്കെതിരെ 75 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. കൂടാതെ എം.ഡിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് ഈ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. മറ്റ് കമ്പനികളുടെ ഓർഡറിൽ തിരിമറിനടത്തിയതിൽ ഉദ്യോഗസ്ഥർക്കുള്ള പങ്കിനെക്കുറിച്ച് എ.ഐ.വൈ.എഫ് അന്വേഷണം ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് മേലൂർ പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന വിജിലൻസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ബാലസംഘം സമ്മേളനം ചാലക്കുടി: ബാലസംഘം സൗത്ത് ചാലക്കുടി മേഖല സമ്മേളനം ഏരിയ പ്രസിഡൻറ് ദേവിക രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അല്‍ത്താഫ് എം.എസ്. അധ്യക്ഷത വഹിച്ചു. ബാലസംഘം ആദ്യ പ്രസിഡൻറായിരുന്നു ഇ.കെ. നായനാരുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പി.വി. സന്തോഷ്, കെ.ടി. വാസു, വി.ജെ. ജോജി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: രേവതി രഘു (പ്രസി.), റോഷന്‍ കണിച്ചായി (സെക്ര.), സി.കെ. വിന്‍സ​െൻറ് (കണ്‍.).
Show Full Article
TAGS:LOCAL NEWS 
Next Story