Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസും ബൈക്കും...

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

text_fields
bookmark_border
ആമ്പല്ലൂര്‍: -വരന്തരപ്പിള്ളിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പാലപ്പിള്ളി കാരികുളം പതിയാരി വീട്ടില്‍ മനോജി​െൻറ മകന്‍ പ്രണവ്, വരന്തരപ്പിള്ളി വടക്കുമുറി സ്വദേശി ഗൗതം എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ പ്രണവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 1.30 നായിരുന്നു അപകടം. മുപ്ലിയത്തുനിന്ന് വരന്തരപ്പിള്ളിയിലേക്ക് വരികയായിരുന്ന ബസില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് പൂര്‍ണമായി തകര്‍ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story