Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറിൽ നിന്ന്...

കാറിൽ നിന്ന് വ്യാപാരിയുടെ 2.10 ലക്ഷം കവർന്നു

text_fields
bookmark_border
ചാവക്കാട്: റോഡിൽ നിർത്തിയിട്ട കാറിൽ നിന്ന് വ്യാപാരിയുടെ 2.10 ലക്ഷം കവർന്നതായി പരാതി. കടപ്പുറം തൊട്ടാപ്പിലെ ഫെമിന സൂപ്പര്‍മാര്‍ക്കറ്റ് ഉടമ തളിക്കുളം സ്വദേശി കറുപ്പംവീട്ടില്‍ അബ്ദുല്‍ റസാഖി​െൻറ പണമാണ് കവര്‍ന്നത്. കാറ് റോഡു വക്കിൽ ഒതുക്കിയിട്ട് ഒരുമനയൂര്‍ കുറുപ്പത്തെ പള്ളിയില്‍ നമസ്‌കാരത്തിനു പോയതായിരുന്നു. വാഹനത്തി​െൻറ സീറ്റിനു താഴെ പ്ലാസ്റ്റിക് കവറിലാണ് പണം സൂക്ഷിച്ചിരുന്നത്. റസാഖി​െൻറ ഭാര്യാസഹോദര​െൻറ വീട്ടു പണിക്ക് ടൈല്‍ എടുക്കുന്നതിനാണ് റസാഖും ഭാര്യയും ചേറ്റുവ റോഡിലെ മാര്‍ബിള്‍ സ്ഥാപനത്തില്‍ എത്തിയത്. െടെല്‍ എടുക്കുന്നതിനിടെ നമസ്‌കാര സമയമായപ്പോൾ ഭാര്യയെ കടയില്‍ നിറുത്തി റസാഖ് പള്ളിയില്‍ പോയി. ഇൗ സമയമാണ് പ്ലാസ്റ്റിക് കവറിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും പഴ്‌സും നഷ്ടപ്പെട്ടത്. പഴ്‌സിൽ 10,000 രൂപയുണ്ടായിരുന്നു. വിവിധ ബാങ്കുകളുടെ എ.ടി.എം കാര്‍ഡുകള്‍, പാന്‍കാര്‍ഡ്, മറ്റു പ്രധാന രേഖകൾ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവമറിഞ്ഞ ഉടനെ ഹൈവേ പട്രോളിങ് വിഭാഗവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി. കഴിഞ്ഞ മൂന്നു ദിവസത്തിനിെടെ രണ്ടാം തവണയാണ് മേഖലയിൽ വൻ കവർച്ച നടക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story