Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവർത്തനം ആരംഭിച്ചു

പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
സ്ത്രീ സംരംഭകത്വ പ്രവർത്തനത്തിന് തുടക്കം ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിൽ കാർഷിക മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കുന്നതിനും ദാരിദ്ര്യ ലഘൂകരണവും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് സ്ത്രീകൾ മാത്രം അംഗങ്ങളായി പ്രവർത്തനം ആരംഭിച്ച എം.കെ.എസ്.പി പദ്ധതി ഭാഗമായി ജില്ലയിൽ അനുവദിച്ച രണ്ട് വർക്ക് ഷോപ്പുകളിൽ ഒന്നായ സൗത്ത് റീജനൽ വർക്ക് ഷോപ്പി​െൻറ ഉദ്‌ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ബ്ലോക്ക് വനിത കാൻറീ​െൻറ ഉദ്‌ഘാടനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷംല അസീസ് അധ്യക്ഷത വഹിച്ചു. കാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് മനോജ് വലിയപറമ്പിൽ, മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് സരള വിക്രമൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. മനോജ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അംബുജ രാജൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം മല്ലിക ചാത്തുക്കുട്ടി സ്വാഗതവും ഇരിങ്ങാലക്കുട ഉണർവ് ലേബർ ബാങ്ക് പ്രസിഡൻറ് ബിന്ദു മോഹനൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story