Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂ ർ

കൊടുങ്ങല്ലൂ ർ

text_fields
bookmark_border
കാരുണ്യ കൂട്ടായ്മയുടെ ഇഫ്ത്താറിൽ സാഹോദര്യം വിളമ്പി കൊടുങ്ങല്ലൂർ: കാരുണ്യത്തി​െൻറ സ്നേഹ സംഗമത്തിന് നിറവായി സാഹോദര്യത്തി​െൻറ ഇഫ്ത്താർ. സാന്ത്വന സ്പർശത്തി​െൻറ പാതയിൽ അനേകരെ പരിചരിക്കുന്ന ആൽഫ പാലിയേറ്റിവ് കെയർ കൊടുങ്ങല്ലൂർ ലിങ്ക് സ​െൻററി​െൻറ കുടുംബ സംഗമവും സഹൃദയരുടെ കൂട്ടായ്മയുമാണ് മാനുഷികതയുടെ പരിേഛദമായി മാറി സമൂഹ നോമ്പുതുറ നടന്നത്. ഡോ. ജോസ് ബാബു, സുരേഷ് ശ്രീധർ എന്നിവർ ക്ലാസ് നയിച്ചു. വാർഷിക സമ്മേളനത്തിൽ സുനിൽ പി. ഇളയിടം മുഖ്യപ്രാഭാഷണം നടത്തി. ബന്ധുക്കളെയും സ്വന്തം മതത്തിൽ പെട്ടവരെയും കൂടാതെ സമൂഹത്തിലെ മറ്റുള്ളവരെ കൂടി സഹോദരങ്ങളായി കാണുന്നതാണ് ആധുനിക കാലഘട്ടത്തിലെ സാഹോദര്യം എന്ന് സുനിൽ പി. ഇളയിടം പറഞ്ഞു. അയൽപക്കത്തെ പാവപ്പെട്ടവരെ സഹായിക്കാതെ ദേവാലയങ്ങളിൽ പ്രാർത്ഥിച്ചത്കൊണ്ട് പ്രയോജനമില്ല. ആരും കാണാതെ പോകുന്ന സമൂഹത്തിൽ നിന്നും സഹായം ആവശ്യമുള്ളവരെ കണ്ടെത്തി സാന്ത്വന പരിചരണം നൽകുന്ന മഹനീയ പ്രവർത്തനമാണ് ആൽഫ പാലിയേറ്റിവ് പ്രവർത്തകർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡൻറ് കെ.എ. ഖദീജാബി അധ്യക്ഷത വഹിച്ചു. ആൽഫ ചെയർമാൻ കെ.എം. നൂറുദ്ദീൻ, വാർഡ് കൗൺസിലർ ബിന്ദു പ്രദീപ്, സെക്രട്ടറി ഇ.വി. രമേശൻ, ട്രഷറർ സി.എസ്. തിലകൻ, ജോ. സെക്ര. പി.കെ. ധർമ്മരാജ് തുടങ്ങിയവർ സംസാരിച്ചു. ആൽഫയിൽ നിന്ന് സാന്ത്വന പരിചരണം ലഭിച്ചുകൊണ്ടിരിക്കുന്നവർ ഉൾപ്പെടെ സംഗമത്തിൽ പെങ്കടുത്തു. (ഫോേട്ടാ ഇൗമെയിൽ) പ്ലാസ്റ്റിക് മുക്ത നഗരം ലക്ഷ്യമിട്ട് കൂട്ടയോട്ടം കൊടുങ്ങല്ലൂർ: പ്ലാസ്റ്റിക് മുക്ത നഗരം എന്ന ലക്ഷ്യത്തിലേക്ക് നഗരസഭ ചെയർമാ​െൻറ നേതൃത്വത്തിൽ 200 ലേറെ വിദ്യാർഥികളും കൗൺസിലർമാരും വ്യാപാരികളുമടങ്ങുന്ന സമൂഹത്തി​െൻറ കൂട്ടയോട്ടം. ജൂലൈ ഒന്ന് മുതൽ നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കുന്നതിന് മുന്നോടിയായാണ് പരിപാടി നടന്നത്. വി.ആർ. സുനിൽ കുമാർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. അനുവദനീയമായ പ്ലാസ്റ്റിക് ബാഗുകൾക്ക് വില ഈടാക്കാൻ വ്യാപാരികൾക്ക് നിർദേശം നൽകിയതായും ചെയർമാൻ പറഞ്ഞു. ഇതിന് ആനുപാതികമായി 3,000 രൂപ വീതം വ്യാപാരികൾ നഗരസഭയിൽ അടയ്ക്കണം. സി.കെ. രാമനാഥൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ഹണി പീതാംബരൻ സ്ഥിരംസമിതി അധ്യക്ഷൻ മാരായ കെ.എസ്. കൈസാബ്, രാമദാസ്, ശോഭ ജോഷി, കൗൺസിലർമാരായ സി.പി. രമേശൻ, സി.എൻ. ജയദേവൻ, ഇ.സി. അശോകൻ ഷീല രാജ് കമൽ, പാർവതി സുകുമാരൻ, ടി.എൽ.എഫ് കോഓഡിനേറ്റർ ശൂന്യാ ജി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story