Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി എം.എല്‍.എ...

ചാലക്കുടി എം.എല്‍.എ പ്രതിഭാപരുസ്‌കാരം വിതരണം ചെയ്തു

text_fields
bookmark_border
ചിത്രം: ചാലക്കുടി എം.എല്‍.എയുടെ വിദ്യാഭ്യാസ പുരസ്‌കാരമായ പ്രതിഭാപുരസ്‌കാരം-2018 ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്യുന്നു ചാലക്കുടി എം.എല്‍.എ പ്രതിഭാപുരസ്‌കാരം വിതരണം ചെയ്തു ചാലക്കുടി: ചാലക്കുടി എം.എല്‍.എയുടെ വിദ്യാഭ്യാസ പുരസ്‌കാരമായ പ്രതിഭാപുരസ്‌കാരം-2018 ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്തു. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സൈസ് കമീഷണര്‍ ഋഷിരാജ്‌സിങ് മുഖ്യാതിഥിയായി. തൃശൂര്‍ സബ് കലക്ടര്‍ രേണുരാജ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സന്‍ ജയന്തി പ്രവീണ്‍കുമാര്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍. സുമേഷ്, സി.ജി. സിനി, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. ഷീജു, കുമാരി ബാലന്‍, പി.ആര്‍. പ്രസാദന്‍, ഡി.ഇ.ഒ ഉഷാറാണി, പി.എസ്. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. ചാലക്കുടി നിയോജകമണ്ഡലത്തിലെ സ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും പുരസ്‌കാരം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story