Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപടിയൂർ മേഖലയിൽ...

പടിയൂർ മേഖലയിൽ സി.പി.എം അതിക്രമം അവസാനിപ്പിക്കണമെന്ന്​ ബി.ജെ.പി

text_fields
bookmark_border
ഇരിങ്ങാലക്കുട: പടിയൂർ മേഖലയിൽ സി.പി.എമ്മും മറ്റു ഇടതുപക്ഷ സംഘടനകളും സംഘ്പരിവാർ പ്രവർത്തകർക്കുനേരെ തുടരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ തയാറായില്ലെങ്കിൽ അതിശക്തമായ പ്രതിരോധത്തിന് ഭാരതീയ ജനത പാർട്ടി തയ്യാറാകുമെന്ന് ജില്ല പ്രസിഡൻറ് എ. നാഗേഷ് മുന്നറിയിപ്പ് നല്‍കി. ഇക്കഴിഞ്ഞ വെളളിയാഴ്ച രാത്രി പടിയൂരിലും പായമ്മലിലും സ്ത്രീകൾ അടക്കമുള്ളവരെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കാട്ടൂർ പൊലീസ് സി.പി.എം ആജ്ഞാനുവർത്തികളായി പ്രവർത്തിച്ച് സംഘ്പരിവാർ പ്രവർത്തകരെ കുടുക്കുകയാണ്. പൊലീസ് നിഷ്പക്ഷവും നീതിപൂർവകവുമായ അന്വേഷണം നടത്തിയില്ലെങ്കിൽ പൊലീസിനെതിരെ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാത്രി എേട്ടാടെ ബൈക്കിലെത്തിയ നാലംഗ സംഘം പായമ്മൽ ക്ഷേത്രത്തിനു സമീപം പണിക്കശ്ശേരി പ്രേമരാജ​െൻറ വീട് ആക്രമിച്ച് സ്ത്രീകൾ അടക്കമുള്ളവരെ മർദിച്ചതായി ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു. അക്രമത്തിൽ പരിക്കേറ്റ വിദ്യാർഥിനിയായ രേവതി(21), വീട്ടമ്മ ഷീജ (42) എന്നിവർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സഹോദരനെതിരെ സമൂഹമാധ്യങ്ങളിൽ അനാവശ്യങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് മാസം മുമ്പ് തൃശൂർ എസ്.പിക്ക് രേവതി പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീട് ആക്രമിച്ചതെന്ന് ആരോപിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറിനോടൊപ്പം നിയോജക മണ്ഡലം പ്രസിഡൻറ് സുനിൽ കുമാർ, ജനറൽ സെക്രട്ടറിമാരായ വേണു മാസ്റ്റർ, പാറയിൽ ഉണ്ണികൃഷ്‌ണൻ, സംസ്ഥാന കൗൺസിലംഗം സന്തോഷ് ചെറാകുളം, യുവമോർച്ച നേതാവ് അഖിലാഷ് വിശ്വനാഥൻ, ഗിരീഷ്, സുനിൽ, ബിനോയ്, ബിജു വർഗീസ് എന്നിവരും ആശുപത്രിയിൽ സന്ദർശിച്ചു. ഭീഷണപ്പെടുത്തി സംഘടനാബലം വർധിപ്പിക്കാൻ ആർ.എസ്.എസ് നീക്കം- സി.പി.എം ഇരിങ്ങാലക്കുട: പടിയൂരിൽ തുടർച്ചയായി ഇടതുപക്ഷ പ്രവർത്തകരെ ആക്രമിക്കുന്ന ആർ.എസ്.എസ് നീക്കം പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ഉദ്ദേശിച്ചാണെന്നു സി.പി.എം ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ പറഞ്ഞു. പടിയൂരിൽ വെളളിയാഴ്ച രാത്രി ഉണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പാർട്ടി നേതാക്കൾ സന്ദർശിച്ചു. പ്രദേശത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചും സംഘടനാബലം വർധിപ്പിക്കാമെന്ന ഫാഷിസ്റ്റ് രീതി പടിയൂരിൽ നടപ്പാക്കുകയാണ് ആർ.എസ്.എസും ബി.ജെ.പിയും. ഇതിനെ പ്രതിരോധിക്കാൻ സമാധാനം കാംക്ഷിക്കുന്ന ജനങ്ങളെ അണിനിരത്തി കഴിഞ്ഞ മാസങ്ങളിൽ നടത്തിയ സമാധാന ശ്രമങ്ങൾ നടത്തിയതുപോലെ വീണ്ടും നടത്തുവാൻ പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സി.െഎ.ടി.യു ഏരിയ സെക്രട്ടറി മനോജ് കുമാറും ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story