Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതവികസനം:...

ദേശീയപാതവികസനം: സർക്കാർ നിലപാട്‌ ആത്മഹത്യാപരം ^നാഷനൽ യൂത്ത്‌ ലീഗ്‌

text_fields
bookmark_border
ദേശീയപാതവികസനം: സർക്കാർ നിലപാട്‌ ആത്മഹത്യാപരം -നാഷനൽ യൂത്ത്‌ ലീഗ്‌ ചാവക്കാട്‌: ഇരകളുടെ വേദനകൾ കണ്ടില്ലെന്നു നടിച്ച് 45 മീറ്ററിൽ ദേശീയപാത വികസനം നടപ്പിലാക്കാനുള്ള സർക്കാർ പിടിവാശി ആത്മഹത്യാപരമാണെന്നു നാഷനൽ യൂത്ത്‌ ലീഗ്‌ ഗുരുവായൂർ മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങൾക്കു പരിഹാരം കാണേണ്ടതിന് പകരം പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമം സർക്കാറി​െൻറ പ്രതിച്ഛായക്ക്‌ മങ്ങലേൽപ്പിച്ചതായി വിലയിരുത്തി. ദേശീയപാത വികസന വിഷയത്തിൽ ഇരകൾക്കൊപ്പം നിൽക്കുകയും വേട്ടക്കാരനൊപ്പം ഓടുകയും ചെയ്യുന്ന നിലപാടാണു മുസ്ലിം ലീഗ്‌ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നു ആരോപിച്ചു. പി.എം. നൗഷാദ്‌, സൈഫുദ്ദീൻ വട്ടേക്കാട്‌, റഫീക്‌ കടവിൽ, സി. ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story