Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേത്രം ഊട്ടുപുര...

ക്ഷേത്രം ഊട്ടുപുര കത്തി നശിച്ചു

text_fields
bookmark_border
കുന്നംകുളം: . കിഴൂർ കാർത്യായനി ക്ഷേത്രം ഊട്ടുപുരക്കാണ് തീപിടിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30 ഒാടെയായിരുന്നു സംഭവം. പുനരുദ്ധാരണ യജ്ഞത്തി​െൻറ ഭാഗമായി മേൽക്കൂരയുടെ മരത്തിന് തേക്കാൻ തിളപ്പിച്ച എണ്ണ അടുപ്പിലേക്ക് വീണതാണ് തീപിടിത്തത്തിന് കാരണം. ഓലമേഞ്ഞ ഊട്ടുപുര പൂർണമായും അഗ്നിക്കിരയായി. വിവരമറിഞ്ഞെത്തിയ കുന്നംകുളം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. സാമവേദ ഘോഷാർച്ചനക്ക് തുടക്കം കുന്നംകുളം: കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ സാമവേദ ഘോഷാർച്ചനക്ക് തുടക്കമായി. വേദാചാര്യൻ ബ്രഹ്മശ്രീ തോട്ടം കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രാവിലെ ആറ് മുതൽ 11 വരെയും വൈകീട്ട് നാല് മുതൽ ഏഴ് വരെയുമാണ് വേദ അർച്ചന നടക്കുന്നത്. പ്രത്യേകം അർപ്പിച്ച് ചൈതന്യ പൂരിതമാക്കിയ കലശം ഓരോ ദിവസവും വൈകീട്ട് മൂല ബിംബത്തിൽ അഭിഷേകം ചെയ്യുന്നതോടുകൂടിയാണ് ഒരു ദിവസത്തെ യജ്ഞം അവസാനിക്കുക. തന്ത്രി വടക്കേടത്ത് നാരായണൻ നമ്പൂതിരിയാണ് താന്ത്രിക ക്രിയകൾക്ക് കാർമികത്വം വഹിക്കുന്നത്. വേദ അർച്ചന വ്യാഴാഴ്ച സമാപിക്കും. കക്കാട് ക്ഷേത്ര പ്രതിഷ്ഠാദിനം 25ന് ആഘോഷിക്കും. നായനാർ ചരമവാർഷിക ദിനാചരണം കുന്നംകുളം: മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ 14ാമത് ചരമവാർഷിക ദിനം ആചരിച്ചു. സി.പി.എം കുന്നംകുളം ഏരിയ കമ്മിറ്റി ഓഫിസിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ എ.സി. മൊയ്തീൻ പതാക ഉയർത്തി. അനുസ്മരണ പ്രഭാഷണം നടത്തി. പി.എം. സോമൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.എൻ. സത്യൻ നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, വൈസ് ചെയർമാൻ പി.എം. സുരേഷ്, കെ.എ. അസീസ്, കെ.ബി. സനീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story