Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൂട്ടായിയിൽ...

കൂട്ടായിയിൽ ലീഗ്സി.പി.എം സംഘർഷം; യൂത്ത്​ലീഗ്​ പ്രവർത്തകന് വെട്ടേറ്റു

text_fields
bookmark_border
കൂട്ടായിയിൽ ലീഗ്സി.പി.എം സംഘർഷം; യൂത്ത്ലീഗ് പ്രവർത്തകന് വെട്ടേറ്റു പുറത്തൂർ: തീരദേശ മേഖലയായ കൂട്ടായിയിൽ മുസ്ലിംലീഗ്സി.പി.എം സംഘർഷം. ലീഗ് പ്രവർത്തകനായ അരയൻകടപ്പുറം സ്വദേശി മൂന്നുടിക്കൽ റഈസിന് (20) വെട്ടേറ്റു. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കൈക്ക് ഗുരുതര പരിക്കേറ്റ റഈസിനെ തിരൂർ ജില്ല ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുഖംമൂടി ധരിച്ച ആറംഗ സംഘമാണ് റഈസിനെ അക്രമിച്ചത്. സംഭവത്തിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ലീഗ് ആരോപിച്ചു. തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്നുടിക്കൽ സിദ്ദീഖ്, കുറിയ​െൻറ പുരക്കൽ അബ്ദുല്ല തുടങ്ങി അരയൻകടപ്പുറത്തെ അഞ്ച് സി.പി.എം പ്രവർത്തകരുടെ വീടുകൾ തകർന്നു. ലീഗ് സംഘമാണ് വീടുകൾ തകർത്തതെന്ന് സി.പി.എം ആരോപിച്ചു. ഏതാനും ദിവസങ്ങളായി കൂട്ടായി അരയൻകടപ്പുറം തീരദേശ മേഖലകളിൽ ലീഗ് സി.പി.എം സംഘർഷം നിലനിൽക്കുന്നുണ്ട്. രണ്ടുപേർക്ക് വെട്ടേറ്റിരുന്നു സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നതിനിടെയാണ് വീണ്ടും അക്രമമുണ്ടായത്. പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story