Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടാർ മിക്സിങ്...

ടാർ മിക്സിങ് യൂനിറ്റിനെതിരെ നാട്ടുകാർ രംഗത്ത്

text_fields
bookmark_border
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട്ട് പ്രവർത്തിക്കുന്ന . യൂനിറ്റ് പ്രവർത്തിക്കുന്നതിന് അനുവദിച്ച താൽക്കാലിക ലൈസൻസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കടങ്ങോട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്ലക്കാർഡുകളുമായി സമരം നടത്തി. വെള്ളറക്കാടിനും പന്നിത്തടത്തിനു മധ്യേയുള്ള നെൽപ്പാടം മണ്ണിട്ട് നികത്തിയെടുത്ത സ്ഥലത്താണ് സ്വകാര്യ വ്യക്തി ടാർ മിക്സിങ് യൂനിറ്റ് നടത്തുന്നത്. യൂനിറ്റി​െൻറ പ്രവർത്തനം മൂലം സമീപവാസികൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്. ടാർ മിക്സിങ് പ്രർത്തിക്കുമ്പോഴുണ്ടാക്കുന്ന രൂക്ഷ ഗന്ധം കാരണം സമീപ വാസികൾക്ക് ശ്വാസം മുട്ടലും അലർജിയും കണ്ണുകൾക്ക് എരിച്ചൽ എന്നിവ ഉണ്ടായതായി നാട്ടുകാർ പരാതിപ്പെടുന്നു. വയോധികരും സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story