Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരൂപത ദിനാഘോഷം

അതിരൂപത ദിനാഘോഷം

text_fields
bookmark_border
പാവറട്ടി: സ​െൻറ് ജോണ്‍ ഫൊറോന പള്ളിയില്‍ അതിരൂപത ദിനം ആഘോഷിച്ചു. തൃശൂര്‍ വികാരിയാത്ത് സ്ഥാപിച്ചതി​െൻറ 131ാം വാര്‍ഷികം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനും മറ്റു വിശിഷ്ടാതിഥികള്‍ക്കും സ്വീകരണം നല്‍കി. തുടര്‍ന്നു പേപ്പല്‍ പതാക ഉയര്‍ത്തി. മെത്രാന്മാരും അതിരൂപതയിലെ വികാരി ജനറല്‍മാരും വിവിധ കോണ്‍ഗ്രിഗേഷനുകളുടെ പ്രൊവിന്‍ഷ്യല്‍മാരും പറപ്പൂര്‍ ഫൊറോനയിലെ വൈദികരും തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി പള്ളിയില്‍ പ്രവേശിച്ച് ദിവ്യബലിയര്‍പ്പിച്ചു. അതിരൂപത സഹായ മെത്രാൻ മാര്‍ ടോണി നീലങ്കാവില്‍, ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍, അലഹബാദ് രൂപത മെത്രാൻ മാര്‍ റാഫി മഞ്ഞളി, സാഗർ രൂപത മുൻ അധ്യക്ഷൻ മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായി. മാര്‍ റാഫേല്‍ തട്ടില്‍ വചനസന്ദേശം നല്‍കി. പൊതുസമ്മേളനം ജസ്റ്റിസ് ആനി ജോണ്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച അതിരൂപതാംഗങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കൈമാറി. മുളയം മേരിമാത മേജര്‍ സെമിനാരിയില്‍ നടന്ന മൂന്നാമത് അതിരൂപത അസംബ്ലിയുടെ ഭാഗമായുള്ള അജപാലന പദ്ധതിയുടെ പ്രഖ്യാപനം അതിരൂപതാധ്യക്ഷന്‍ നിര്‍വഹിച്ചു. അടുത്ത വര്‍ഷത്തെ അതിരൂപതാദിനത്തിന് ആതിഥേയത്വം വഹിക്കുന്ന പഴുവില്‍ ഫൊറോനയുടെ വികാരി ഫാ. തോമസ് ചൂണ്ടല്‍ പേപ്പല്‍ പതാക ഏറ്റുവാങ്ങി. സ്‌നേഹവിരുന്നും കലാപരിപാടികളും നടത്തി. മാർ ടോണി നീലങ്കാവിൽ സ്വാഗതം പറഞ്ഞു. മാർ അഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾമാരായ തോമസ് കാക്കശേരി, ജോർജ് കോമ്പാറ, ഫാ.ലോറൻസ് ഒലക്കേങ്കിൽ, എൻ.സി. ജോസ്‌, മാത്യു കുറ്റികോട്ടയിൽ, ജോൺ പടയാട്ടിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story