Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയാത്രയയപ്പ്

യാത്രയയപ്പ്

text_fields
bookmark_border
അന്തിക്കാട്: ആറ് വർഷം അന്തിക്കാട് ബി.ആർ.സിയുടെ ഭാഗമായ അന്തിക്കാട്, ചാഴൂർ, താന്ന്യം, മണലൂർ പഞ്ചായത്തുകളിൽ പൊതുവിദ്യാഭ്യാസ രംഗത്ത് സക്രിയവും, മാതൃകാപരവുമായ സേവനത്തിന് ശേഷം വിരമിക്കുന്ന സാജന് നൽകി. ബി.ആർ.സിയിലെ മുഴുവൻ പഞ്ചായത്തുകളും, വിദ്യാലയങ്ങളും, ബി.ആർ.സിയും ചേർന്ന് കെ.ജി.എം എൽ.പി സ്കൂളിൽ നൽകിയ യോഗം ഗീതാഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. ശ്രീദേവി ഉപഹാരം സമർപ്പിച്ചു. ജില്ല പഞ്ചായത്തംഗം സിജി മോഹൻദാസ്, പഞ്ചായത്ത് പ്രസിഡൻറുമാരായ ജ്യോതി കനകരാജ് (ചാഴൂർ), വിജി ശശി (മണലൂർ), പി.എസ്. രാധാകൃഷ്ണൻ (താന്ന്യം) എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്തംഗം മേനുജാ പ്രതാപൻ, എ.ബി. ബാബു, ഷജിത സുനിൽ, ഷൈനി ദിനേശൻ, ഡയറ്റ് പ്രിൻസിപ്പൽ വി.ടി. ജയറാം, എസ്.എസ്.എ പ്രോഗ്രാം ഓഫിസർ ഷാജുദ്ദീൻ, ദിലീപ്, മധു, ഷാജൻ, പ്രസി.പി., ജോഷി ഡി. കൊള്ളന്നൂർ സംസാരിച്ചു. 'മർഹബാ യാ ശഹ്‌റു റമദാൻ' ഏങ്ങണ്ടിയൂർ: റമദാ​െൻറ മുന്നൊരുക്കമായി മുസ്‌ലിം ലീഗ് ഏങ്ങണ്ടിയൂർ പഞ്ചായത്ത്‌ കമ്മിറ്റി ചേറ്റുവയിൽ 'മർഹബാ യാ ശഹ്‌റു റമദാൻ' സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ്‌ റഷീദ് ഉദ്ഘാടനം ചെയ്തു. ആധുനികതയോട്‌ ചേർന്ന് നിൽക്കാനുള്ള ത്വരയും പാശ്ചാത്യ ജീവിതശൈലിയോടുള്ള ആഭിമുഖ്യവും മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനവുമാണ് സാമൂഹിക വിപത്തുകൾക്ക്‌ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത്‌ ലീഗ് പ്രസിഡൻറ് വി.പി. അബ്ദുല്ലത്തീഫ്‌ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കട്ടി ചേറ്റുവ മുഖ്യപ്രഭാഷണം നടത്തി. ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ്‌ റാഫി, ആർ.വി. അയ്യൂബ്‌ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story