Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജീരകക്കഞ്ഞി വിതരണം

ജീരകക്കഞ്ഞി വിതരണം

text_fields
bookmark_border
എറിയാട്: മതമൈത്രിയുടേയും സാഹോദര്യത്തിേൻറയും രുചിക്കൂട്ടുമായി പേബസാർ വെസ്റ്റ് മസ്ജിദുൽ ഹുദയിൽ ആരംഭിച്ചു. ജാതി മത ഭേദമന്യേ ഇരുനൂറ്റമ്പതോളം നിർധന കുടുംബങ്ങൾക്കാണ് ദിവസേന കഞ്ഞി തയാറാക്കി വിതരണം ചെയ്യുന്നത്. മുൻ കാലങ്ങളിൽ പ്രധാന നോമ്പുതുറ വിഭവമായിരുന്ന ഔഷധ ഗുണമേറിയ ജീരകക്കഞ്ഞി വീടുകളിൽ തയാറാക്കുന്നത് വിരളമായെങ്കിലും ഇതിനോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് പ്രായഭേദമില്ലാതെ കഞ്ഞി വാങ്ങാനെത്തുന്നവരുടെ എണ്ണം സാക്ഷ്യപ്പെടുത്തുന്നു. തുടർച്ചയായ ഏഴാം വർഷമാണ് നടത്തുന്നത്. റമദാൻ അവസാന ദിനം വരെ വിതരണം ഉണ്ടാകും ജമാഅത്തെ ഇസ്ലാമി എറിയാട് സൗത്ത് ഹൽഖ അംഗം പി.എ. സഈദ് വിതരണോദ്ഘാടനം നിർവഹിച്ചു. മസ്ജിദ് ഭാരവാഹികളായ കെ.കെ. ബഷീർ, എ.എ. അബ്ദുൽ കരീം, പി.എ. മുഹമ്മദ് ഹനീഫ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story