Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകർഷക തൊഴിലാളി ഫെഡറേഷ​ൻ ...

കർഷക തൊഴിലാളി ഫെഡറേഷ​ൻ മാർച്ച്​

text_fields
bookmark_border
പാവറട്ടി:- ഇടനിലക്കാരെ ഒഴിവാക്കി കൃഷി ഇടങ്ങൾ തൊഴിലാളിക്ക് കൃഷി ചെയ്യാൻ നൽകുക, കർഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് 300 കോടി അനുവദിക്കുക, ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുക, ലൈഫ് പദ്ധതി അപാകതകൾ പരിഹരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കർഷക തൊഴിലാളി ഫെഡറേഷ​െൻറ നേതൃത്വത്തിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ല പ്രസിഡൻറ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഇ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, അസി. സെക്രട്ടറി പി.എസ്. ജയൻ, സെക്രേട്ടറിയറ്റ് അംഗങ്ങളായ സണ്ണി വടക്കൻ, ഷാജി കാക്കശ്ശേരി, പി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. മുല്ലശ്ശേരി ബസ്സ്റ്റാൻഡിൽ നിന്ന് തുടങ്ങിയ മാർച്ചിന് ടി.സി. മോഹനൻ, എം.എം. വാസന്തി, രത്നവല്ലി സുരേന്ദ്രൻ, കെ.കെ. സെൻ, കെ.എ. രാമൻ, നളിനി ജയൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story