Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബീഡി കമ്പിനി ഹെഡ്...

ബീഡി കമ്പിനി ഹെഡ് ഓഫിസിലേക്ക് ബഹുജന മാർച്ച്

text_fields
bookmark_border
ചാവക്കാട്: കാജാ ഗ്രൂപ്പി​െൻറ ബീഡി കമ്പനി ബ്രാഞ്ചുകൾ പൂട്ടുന്നതിനെതിരെ ബീഡി വർക്കേഴ്‌സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാജാ കമ്പിനി ഹെഡ് ഓഫിസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. കാജാ ബീഡി തൊഴിലാളികളെ വഴിയാധാരമാക്കുന്ന മാനേജ്മ​െൻറ് നടപടിയെ എന്തുവിലകൊടുത്തും ചെറുത്തുതോൽപ്പിക്കുമെന്ന് ജോസഫ് പറഞ്ഞു. ബീഡി തെറുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകൾ ഓരോ വീടി​െൻറയും അത്താണിയാണ്. അവര്‍ക്കുണ്ടാകുന്ന വരുമാനം ഓരോ വീടി​െൻറയും ജീവനാഡിയാണ്. അവരെ വഴിയാധാരമാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാകില്ല. തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകാന്‍ യൂനിയൻ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ പത്തരക്ക് മുല്ലത്തറ ഹോച്ച് മിൻ സ്മാരകത്തിൽ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീ തൊഴിലാളികളും ബഹുജനങ്ങളും പങ്കെടുത്തു. കമ്പനി നടപടി സംബന്ധിച്ച് തൊഴിൽ മന്ത്രി, വ്യവസായ മന്ത്രി, ലേബർ കമീഷണർ എന്നിവർക്ക് നിവേദനം നൽകിയതായി സംഘാടകർ അറിയിച്ചു. യൂനിയന്‍ ജില്ല സെക്രട്ടറി കെ.വി. പീതാംബരന്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റിയംഗം ആര്‍.വി. ഇക്ബാല്‍, ചാവക്കാട് ഏരിയ പ്രസിഡൻറ് ടി.ടി. ശിവദാസ്, എ.എച്ച്. അക്ബര്‍, കെ.എച്ച്. സലാം, കെ.കെ. മുബാറക്, കെ.എം. അലി, കെ.വി. താഹിറ, പി.വി. അശോകന്‍, ടി.വി. വസന്ത, വസന്ത വേണു, കെ.കെ. ബീവി, കെ.കെ. സൗഭാഗ്യ എന്നിവര്‍ സംസാരിച്ചു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ സ്വാഗതവും യു.കെ. മണി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story