Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രിയ ഉപരാഷ്​ട്രപതി,...

പ്രിയ ഉപരാഷ്​ട്രപതി, ഇതുവഴി ഒന്നു വരാമോ?

text_fields
bookmark_border
ഗുരുവായൂര്‍: തിങ്കളാഴ്ച ഗുരുവായൂരിലെത്തുന്ന ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പടിഞ്ഞാറെനട വഴി ഒന്നുവന്നെങ്കിലെന്ന് ആശിക്കുകയാണ് ഗുരുവായൂരുകാർ. ഉപരാഷ്ട്രപതി വരുന്ന കിഴക്കെനടയിലെ റോഡുകളിൽ നടക്കുന്ന മിനുക്കുപണികളും മോടി കൂട്ടലും കാണുമ്പോൾ പടിഞ്ഞാറെ നടക്കാർക്ക് ഇത്തിരി അസൂയ തോന്നുന്നുണ്ട്. താരതമേന്യ നല്ല റോഡുകളുള്ള കിഴക്കെനടയിൽ ദ്രുതഗതിയിലാണ് മിനുക്ക് പണി നടക്കുന്നത്. റോഡിലെ മാഞ്ഞുപോയ വരകളെല്ലാം വീണ്ടും വരച്ചു. പല തവണ അപകടങ്ങൾ നടന്നിട്ടും നേെരയാക്കാതിരുന്ന മാൻഹോൾ മൂടികളെല്ലാം ടാർ ഉരുക്കിയൊഴിച്ച് അടച്ചു. റോഡ് മിനുക്കാനുള്ള നെട്ടോട്ടത്തിലാണ് പി.ഡബ്ല്യു.ഡിയും സർക്കാർ വകുപ്പുകളും. പടിഞ്ഞാറെനടയിലെ സ്ഥിതി വളരെ ദയനീയമാണ്. പടിഞ്ഞാറെനട മുതൽ കമ്പിപ്പാലം വരെയുള്ള ഭാഗത്ത് റോഡ് കണ്ടെത്തുക പ്രയാസം. കമ്പിപ്പാലം ഭാഗത്ത് അഴുക്കുചാലി​െൻറ പൈപ്പിടല്‍ കഴിഞ്ഞ് റോഡ് പി.ഡബ്ല്യു.ഡിക്ക് കൈമാറിയെന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്. എന്നാൽ റോഡി​െൻറ നവീകരണം നടത്താവുന്ന വിധത്തില്‍ ഇതുവരെ കൈമാറിയില്ലെന്ന് പി.ഡബ്ല്യു.ഡി പറയുന്നു. ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം തുടരുമ്പോള്‍ പടിഞ്ഞാറെനടയില്‍ നിന്ന് മുതുവട്ടൂരിലേക്കുള്ള റോഡ് തകര്‍ന്ന് കിടക്കുകയാണ്. കാലവര്‍ഷമായിട്ടും സര്‍ക്കാർ വകുപ്പുകള്‍ മസിലുപിടിച്ച് നില്‍ക്കുന്നതി​െൻറ ദുരിതം അനുഭവിക്കുന്നത് നാട്ടുകാരാണ്. ഒരു വര്‍ഷത്തിലധികമായി ഈ ഭാഗത്ത് റോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട്. അഴുക്കുചാലി​െൻറ പൈപ്പിട്ട് കഴിഞ്ഞാല്‍ ടാര്‍ ചെയ്യാമെന്നായിരുന്നു പി.ഡബ്ല്യു.ഡിയുടെ നിലപാട്. ഒടുവില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് പൈപ്പിടല്‍ തുടങ്ങിയത്. ഏപ്രില്‍ അഞ്ചിനകം തീര്‍ക്കുമെന്ന് പറഞ്ഞ് ജോലി തീര്‍ത്തത് മേയ് ആദ്യവാരത്തിൽ. ഇതുവരെയായിട്ടും റോഡി​െൻറ അറ്റകുറ്റപ്പണി തുടങ്ങിയിട്ടില്ല. റോഡ് പി.ഡബ്ല്യു.ഡിക്ക് കൈമാറിയെന്ന് പറഞ്ഞ് വാട്ടര്‍ അതോറിറ്റി കൈകഴുകി. പൈപ്പിടാന്‍ കുഴിച്ച മണ്ണും കല്ലുമൊക്കെ നീക്കം ചെയ്ത് റോഡ് കൈമാറണമെന്നാണ് പി.ഡബ്ല്യു.ഡി പറയുന്നത്. കുടിവെള്ള പൈപ്പുകളെവിടെയെന്ന് വാട്ടർ അതോറിറ്റിക്ക് അറിയില്ല സ്വന്തം കുടിവെള്ള പൈപ്പുകൾ എവിടെയെന്ന് വാട്ടർ അതോറിറ്റിക്ക് അറിയില്ല. ചൊവ്വാഴ്ച രാത്രി അഴുക്കുചാലിന് പൈപ്പിടുമ്പോൾ പൊട്ടിയത് കുടിവെള്ള പൈപ്പായിരുന്നു. ഗുരുവായൂർ, ചാവക്കാട് മേഖലകളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ തകരാറിലായി. പടിഞ്ഞാറെനട റോഡ് തോടായി മാറുകയും ചെയ്തു. ചർച്ച എന്ന തമാശ കരുവന്നൂർ കുടിവെള്ള പദ്ധതി, അഴുക്കുചാൽ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളും തുടർന്നുള്ള തീയതി പ്രഖ്യാപനങ്ങളും ഇപ്പോൾ ആരും ഗൗനിക്കാറില്ല. ഇങ്ങനെ പല തീയതികൾ നിശ്ചയിച്ച് ആളുകളെ പറ്റിക്കാനാണെങ്കിൽ ഇനി ചർച്ചക്കില്ലെന്ന് ഒരു ഘട്ടത്തിൽ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി കൗൺസിലിൽ തുറന്നടിക്കുകയും ചെയ്തു. എങ്കിലും പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പഞ്ഞമൊന്നുമില്ല. ഗതാഗതം നിയന്ത്രിക്കാൻ ബി.ജെ.പിക്കാർ ഒരു മുന്നറിയിപ്പും നൽകാതെയാണ് വ്യാഴാഴ്ച വൈകീട്ട് പടിഞ്ഞാറെനട മുതൽ ക്ഷേത്ര ഗോപുരത്തിന് സമീപം വരെ പൊളിച്ചത്. ഗതാഗതം നിയന്ത്രിക്കാനായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതിരുന്നതിനാൽ വാഹനങ്ങൾ പഴയ കൃഷ്ണ തിയറ്ററിന് സമീപമുള്ള ജങ്ഷനിലെത്തി തിരിച്ചു പോകേണ്ട അവസ്ഥയായി. തൊട്ടടുത്തുള്ള എ.സി.പി ഓഫിസിൽ വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയില്ല. ഒടുവിൽ ബി.ജെ.പി പ്രവർത്തകരാണ് വാഹനങ്ങൾ വഴി തിരിച്ചുവിട്ടത്. നവീകരിച്ച റോഡും പൊളിക്കും ഒരു വർഷം മുമ്പ് മന്ത്രി ജി. സുധാകരൻ ആഘോഷപൂർവം ഉദ്ഘാടനം ചെയ്ത ആധുനികരീതിയിൽ നവീകരിച്ച മമ്മിയൂർ-തമ്പുരാൻപടി റോഡും ഉടൻ പൊളിക്കും. കുടിവെള്ള പദ്ധതിക്ക് പൈപ്പിടാനാണ് റോഡ് പൊളിക്കുന്നത്. കോടികൾ ചെലവിട്ട് നവീകരിച്ച മമ്മിയൂർ-വന്നേരി റോഡി​െൻറ ഭാഗമാണിത്. സമരരംഗത്ത് ബി.ജെ.പി മാത്രം നാട്ടുകാർക്കും തീർഥാടകർക്കും ദുരിതയാത്ര സമ്മാനിച്ചതിനെതിരെ പ്രതികരിക്കാൻ ബി.ജെ.പി മാത്രം. യു.ഡി.എഫ് ഭരണ കാലത്ത് ഈ വിഷയത്തിൽ മന്ത്രിമാർക്ക് കരിങ്കൊടിവരെ കാണിച്ച ഡി.വൈ.എഫ്.ഐ ഭരണം മാറിയതോടെ നിശബ്ദരായി. യു.ഡി.എഫ് ഭരണകാലത്ത് സമരം നടത്തിയ ചരിത്രമുള്ള കോൺഗ്രസും യൂത്ത് കോൺഗ്രസും ഇപ്പോൾ കാഴ്ചക്കാർ മാത്രമാണ്. ബി.ജെ.പി മാത്രമാണ് ഇപ്പോൾ സമര രംഗത്തുള്ളത്. പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് വ്യാഴാഴ്ച നടത്തിയ മാർച്ച് കൗൺസിലർ ശോഭ ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് കെ.ആർ. അനീഷ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story