Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅർബുദ നിർണയ...

'അർബുദ നിർണയ ക്യാമ്പി​െൻറ മറവിലെ അഴിമതി വിജിലൻസ് അന്വേക്ഷിക്കണം'

text_fields
bookmark_border
' മാള: ബ്ലോക്ക് പഞ്ചായത്തി​െൻറ കീഴിലുള്ള കെ. കരുണാകരൻ സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വനിതകൾക്കായി നടത്തിയ അർബുദ നിർണയ ക്യാമ്പി​െൻറ മറവിൽ നടത്തിയ സാമ്പത്തിക ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് സി.പി.ഐ മാള ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. എം.കെ. ബാബു അധ്യക്ഷത വഹിച്ചു. കെ.വി. വസന്തകുമാർ, ടി.എം. ബാബു, വി.എം. വത്സൻ, സാബു ഏരിമ്മൽ, പി.കെ. വിശ്വംഭരൻ, വി.എം. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. ക്ഷീര കർഷക സമ്പർക്ക സംഗമം മാള: ക്ഷീര വികസന വകുപ്പ്, അഷ്ടമിചിറ ക്ഷീരോൽപാദക സഹകരണസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്ഷീര കർഷക സമ്പർക്ക സംഗമം നടത്തി. മാള പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. അഷ്ടമിച്ചിറ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ് പി. സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന ഓഫിസർ എ.കെ. മുരളി പദ്ധതി വിശദീകരിച്ചു. ഡയറി ഫാം ഇൻസ്ട്രക്ടർ ടി. അനില വിഷയാവതരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ശ്രീജിത്, രാധ ഭാസ്കരൻ, പി.കെ. മോഹനൻ, കെ.സി. രഘുനാഥൻ, കെ.ആർ. സുരേന്ദ്രൻ, പി.എ. സുഗതൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story