Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചളവർ സൊസൈറ്റി സംസ്ഥാന...

ചളവർ സൊസൈറ്റി സംസ്ഥാന സമ്മേളനം 20ന്

text_fields
bookmark_border
ചാലക്കുടി: ചളവർ സൊസൈറ്റി സംസ്ഥാന വാർഷിക സമ്മേളനം 20ന് കൊരട്ടി സർവിസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. 9.30ന് സംസ്ഥാന വൈസ് പ്രസി‍ഡൻറ് പ്രഭാകരൻ മാച്ചാമ്പിള്ളി പതാക ഉയർത്തും. 10ന് സംസ്ഥാന പ്രസിഡൻറ് പ്രഫ. പി.വി. പീതാംബരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.കെ. അശോകൻ അധ്യക്ഷത വഹിക്കും. പ്രതിഭ പുരസ്കാര സമർപ്പണം 19ന് ചാലക്കുടി: എം.എൽ.എയുടെ വിദ്യാഭ്യാസ പുരസ്കാര സമർപ്പണ പരിപാടിയായ 'പ്രതിഭ പുരസ്കാരം 2018' ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ പത്തിന് ഇന്നസ​െൻറ് എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സൈസ് കമീഷണർ ഋഷിരാജ് സിങ്, സബ് കലക്ടർ ഡോ. രേണു രാജ് എന്നിവർ പങ്കെടുക്കും. ചാലക്കുടി മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഇത്തവണ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്കുമാണ് പുരസ്കാരം നൽകുക. ഫോൺ: 9497797998
Show Full Article
TAGS:LOCAL NEWS 
Next Story