Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോതപറമ്പ്​ സെൻററിൽ...

'കോതപറമ്പ്​ സെൻററിൽ ട്രാഫിക്​​ സിഗ്​നൽ സ്ഥാപിക്കണം'

text_fields
bookmark_border
' കൊടുങ്ങല്ലൂർ: അപകട കേന്ദ്രമായ കോതപറമ്പ് സ​െൻററിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എടവിലങ്ങ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഇ.ടി. ടൈസൺ എം.എൽ.എക്ക് നിവേദനം നൽകി. ഇതിനകം ഒേട്ടറെ അപകടങ്ങളും മരണങ്ങളും നടന്ന ദേശീയപാതയിലെ ഇൗ അപകട കേന്ദ്രം ജനങ്ങൾക്ക് പേടി സ്വപ്നമാണ്. യാത്രക്കാരും വിദ്യാർഥികളും റോഡ് മുറിച്ചുകടക്കാൻ ഏറെ പ്രയാസപ്പെടുകയാണ്. ഇവിടെ വാഹനങ്ങളുടെ അമിത വേഗവും യാത്രക്കാർക്ക് ഭീഷണിയാണ്. ഇൗ സാഹചര്യത്തിൽ ട്രാഫിക് പോയൻറ് സ്ഥാപിച്ച് പൊലീസുകാരെ നിയമിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭാരവാഹികളായ പി.വി. വിജയൻ, മാജീദ് ചക്കാലക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് എം.എൽ.എക്ക് നിവേദനം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story