Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇടിവെട്ടില്‍ പടിയൂര്‍...

ഇടിവെട്ടില്‍ പടിയൂര്‍ മേഖലയില്‍ കനത്ത നാശനഷ്​ടം

text_fields
bookmark_border
ഇരിങ്ങാലക്കുട: ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായ കനത്ത ഇടിവെട്ടിലും മഴയിലും പടിയൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടങ്ങള്‍. പഞ്ചായത്തിന് സമീപം പാറയില്‍ മോഹന​െൻറ വീടിന് ചിന്നല്‍ വീഴുകയും മതിലി​െൻറ ഒരു ഭാഗം ഇടിവെട്ടില്‍ തകരുകയും ചെയ്തു. ഇദ്ദേഹത്തി​െൻറ വീട്ടിലെ വയറിങിനും ഇലട്രോണിക്‌ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ, വിരുത്തിപറമ്പില്‍ പത്മനാഭ​െൻറ മതിലിന് ചിന്നല്‍ വീഴുകയും ഇദ്ദേഹത്തി​െൻറ വീട്ടിലെ ടി.വി തകരാറിലാവുകയും ചെയ്തു. സമീപത്തെ നിരവധി വീടുകളിൽ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ക്ക് അടക്കം നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story