Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാജ പ്രചാരണം...

വ്യാജ പ്രചാരണം നടത്തുന്നവരുടെ പേരില്‍ നടപടിയെടുക്കണമെന്ന്

text_fields
bookmark_border
കുന്നംകുളം: നഗരത്തില്‍ ഇല്ലാത്ത ഹോട്ടലി​െൻറ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റാറൻറ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വാര്‍ത്തയുടെ യാഥാർഥ്യം അന്വേഷിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംഘടന ഭാരവാഹികള്‍ റൂറല്‍ എസ്.പിക്കും സൈബര്‍ സെല്ലിലും പരാതി നല്‍കി. കുന്നംകുളത്തെ ഹോട്ടലില്‍ പട്ടിയിറച്ചി വില്‍ക്കുന്നത് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയെന്ന് പറഞ്ഞാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നത്. ഹോട്ടലിന് മുന്നില്‍ പൊലീസ് കാവല്‍നില്‍ക്കുന്നതും പട്ടികളെ കൂട്ടമായി നിര്‍ത്തിയിരിക്കുന്നതും ഇറച്ചി കെട്ടിത്തൂക്കിയ ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. നഗരത്തിലോ പരിസര പ്രദേശങ്ങളിലോ നവമാധ്യമങ്ങളില്‍ പറയുന്ന ഹോട്ടലോ സംഭവമോ ഇല്ല. കുന്നംകുളത്താണ് ഉണ്ടായതെന്ന് പറയുന്നതോടെ ഒട്ടേറെ പേരാണ് ഇതിനെകുറിച്ച് അന്വേഷിച്ച് വിളിക്കുന്നത്. വ്യാജപ്രചാരണം നടക്കുന്നതിനാല്‍ ദീര്‍ഘദൂര യാത്രക്കാരില്‍ പലരും ഇവിടെ നിന്ന് ഭക്ഷണം കഴിക്കേണ്ടെന്നും തീരുമാനിക്കുന്നുണ്ട്. ഹോട്ടല്‍ മേഖലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ചിലരുടെ താൽപര്യമാണ് ഇതിന് പിന്നിലുള്ളത്. വ്യാജ വാര്‍ത്ത തടയാന്‍ കഴിയാത്ത രീതിയില്‍ പ്രചാരണം നേടുന്നതോടെ പൊതുജനങ്ങള്‍ ആശങ്കയിലാണ്. മറ്റെവിടെയോ ഉണ്ടായ സംഭവം കുന്നംകുളത്ത് നടന്നതെന്ന് പ്രചരിപ്പിക്കുന്നത് നീതീകരിക്കാനാകില്ലെന്നും പ്രസിഡൻറ് ടി.എ. ഉസ്മാന്‍, സെക്രട്ടറി സുന്ദരന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story