Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ. സ്കൂൾ കെട്ടിട...

ഗവ. സ്കൂൾ കെട്ടിട നിർമാണോദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും

text_fields
bookmark_border
ചാലക്കുടി: മാസ്റ്റർ പ്ലാൻ കൗൺസിലിൽ അംഗീകരിക്കാതെ ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂളി​െൻറ അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടത്തി​െൻറ നിർമാണോദ്ഘാടനം നടത്തിയാൽ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം. എന്നാൽ, പാവപ്പെട്ടവരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളി​െൻറ വളർച്ച തകർക്കാനാണ് പ്രതിപക്ഷത്തി​െൻറ നീക്കമെന്ന് ഭരണപക്ഷം ആരോപിച്ചു. ചാലക്കുടി നഗരസഭ കൗൺസിൽ യോഗത്തിലാണ് സ്കൂളി​െൻറ പേരിൽ ഇരുപക്ഷവും കൊമ്പ് കോർത്തത്. മാസ്റ്റർ പ്ലാൻ തയാറാക്കി അംഗീകരിച്ചതിന് ശേഷമേ നിർമാണം ആരംഭിക്കുവെന്ന് വാഗ്ദാനം ചെയ്തതിന് വിരുദ്ധമായ നീക്കമാണ് ഭരണപക്ഷം നടത്തുന്നെതന്നും ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ചാലക്കുടി മാർക്കറ്റിലെ മാലിന്യ പ്രശ്നം ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ സ്കൂളി​െൻറ നിർമാണോദ്ഘാടനം അടക്കം മൂന്ന് അജണ്ടകളേ ഉണ്ടായിരുന്നുള്ളൂ. യോഗം ആറ് മണി വരെ നീണ്ടതിനാൽ മാലിന്യ ചർച്ച വഴിപാടായി. ആറ് മണി കഴിഞ്ഞതോടെ ചെയർപേഴ്സൻ മണിയടിച്ച് യോഗം അവസാനിപ്പിച്ചു. ആറ് മണിക്ക് ശേഷം മുറുപടി നൽകിയ ചെയർപേഴ്സ​െൻറ നടപടി ചട്ടവിരുദ്ധമെന്ന് ആരോപിച്ച് പ്രതിപക്ഷം ചേംബറിന് മുന്നിൽ ധർണ നടത്തി. മാർക്കറ്റിലെ മാലിന്യ പ്രശ്നവും മരംമുറി പ്രശ്നവും അടുത്ത യോഗത്തിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചെയർമാൻ ജയന്തി പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വിൽസൻ പാണാട്ടുപറമ്പിൽ, പി.എം. ശ്രീധരൻ, യു.വി. മാർട്ടിൻ, വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, ബിജു എസ്. ചിറയത്ത്, കെ.വി. പോൾ, ആലിസ് ഷിബു, ജിജൻ മത്തായി, വി.ജെ. ജോജി, ജിയോ കിഴക്കുംതല തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു .
Show Full Article
TAGS:LOCAL NEWS 
Next Story