Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ നന്മക്ക് ഒരാണ്ട്

ആ നന്മക്ക് ഒരാണ്ട്

text_fields
bookmark_border
മുളങ്കുന്നത്തുക്കാവ്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ പൊതിച്ചോറ് വിതരണത്തിനും രക്തദാനത്തിനും ഒരു വയസ്സ് പിന്നിട്ടു. 20 ലക്ഷം ഭക്ഷണപൊതിച്ചോറുകളാണ് ഒരു വർഷത്തിനിടെ ഇവിടെ വിതരണം ചെയ്തത്. എണ്ണായിരം യുവാക്കള്‍ രക്തം ദാനം ചെയ്തു. ദിവസവും 25 പേര്‍ വീതമാണ് രോഗികള്‍ക്കായി രക്തം നല്‍കുന്നത്. 'വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂർവം'എന്ന പേരിൽ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ വിശപ്പില്ലാത്ത മെഡിക്കല്‍ കോളജ് ലക്ഷ്യമിട്ടാണ് ഒരു വർഷം മുമ്പ് ഡി.വൈ.എഫ്.ഐ സൗജന്യ പൊതിച്ചോറ് വിതരണം തുടങ്ങിയത്. ജില്ലയിലെ 182 ഡി.വൈ.എഫ്‌.ഐ മേഖല കമ്മിറ്റികള്‍ മുഖേനെ വീടുകളില്‍നിന്നാണ് ദിവസവും ഭക്ഷണം ശേഖരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവരുന്നത്. വാര്‍ഷിക ദിനമായ ബുധനാഴ്ച കൊട്ടേക്കാട് കമ്മിറ്റിയാണ് പൊതി ചോറ് വിതരണം ചെയ്തത്. വാര്‍ഷികം പ്രമാണിച്ച് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായസവും വിതരണം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് കെ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം എ.എ. റഹിം, സി.െഎ.ടി.യു ജില്ല ട്രഷറര്‍ കെ.കെ. രാമചന്ദ്രന്‍, സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ല കമ്മിറ്റിയംഗം പി.കെ. ഡേവീസ്, ഏരിയ സെക്രട്ടറി മാരായ പി.കെ. പുഷ്പാകരന്‍, പി.എൻ. സുരേന്ദ്രന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റംഗം ഗ്രീഷ്മ അജയഘോഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ബി. ജയന്‍, ഒ.എസ്. സുബീഷ്, ജില്ല ട്രഷറര്‍ കെ.കെ. മുബാറക്ക്, എസ്.എഫ്.ഐ ജില്ല സെക്രട്ടറി കെ.എസ്. റോസ രാജ്, പ്രസിഡൻറ് വി.പി. ശരത്ത് പ്രസാദ്, അവണൂര്‍ പഞ്ചായത്ത് പ്രസിഡൻറ് വിജയ ബാബുരാജ്, കെ.എസ്. സുഭാഷ്, എം.ജെ. ബിനോയ്, പി.ടി. പ്രസാദ് എന്നിവര്‍ സംസാരിച്ചു. പി.ബി. അനൂപ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story