Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊന്തൻപുഴയിലെത്തിയത്​ ...

പൊന്തൻപുഴയിലെത്തിയത്​ തങ്ങൾക്ക്​ ഭൂമിയുണ്ടെന്ന്​ കേട്ടറി​ഞ്ഞ്​

text_fields
bookmark_border
പൊന്തൻപുഴയിലെത്തിയത് തങ്ങൾക്ക് ഭൂമിയുണ്ടെന്ന് കേട്ടറിഞ്ഞ് വയലാർ ശരത്ചന്ദ്രവർമ പത്തനംതിട്ട: താനും ബന്ധുക്കളും പൊന്തൻപുഴ വനത്തിലെത്തിയത് തങ്ങൾക്ക് അവിടെ ഭൂമിയുണ്ടെന്ന് കേട്ടറിഞ്ഞാണെന്ന് കവി വയലാർ ശരത്ചന്ദ്രവർമ. ത​െൻറ മുത്തച്ഛ​െൻറ പേരിൽ പൊന്തൻപുഴ വനഭൂമിയിൽ അഞ്ഞൂറേക്കറോളം ഭൂമിയുണ്ടെന്ന് ഇളയ സഹോദരീഭർത്താവായ കൃഷ്ണകുമാറിനെ റവന്യൂ വകുപ്പിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ഫോണിൽ വിളിച്ച് അറിയിച്ചത്. ഇത് ശരിയാണോ എന്നറിയാനും ഭൂമി ഉണ്ടെങ്കിൽ അത് കാണാനുമാണ് തങ്ങൾ പൊന്തൻപുഴയിലെത്തിയതെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. പൊന്തൻപുഴയിലെത്തിയ ശരത്ചന്ദ്രവർമയെയും ബന്ധുക്കളെയും വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തടഞ്ഞുെവച്ചിരുന്നു. ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ചർച്ച നടത്താമെന്ന ഉറപ്പിലാണ് ഇവരെ പിന്നീട് വിട്ടയച്ചത്. വിളിച്ചുപറഞ്ഞയാളെ പരിചയമില്ല. അദ്ദേഹം പറഞ്ഞ കുടുംബപ്പേരും മറ്റു വിവിരങ്ങളും ശരിയായിരുന്നു. അതിനാലാണ് താനും ബന്ധുക്കളും പെരുമ്പട്ടി വില്ലേജ് ഒാഫിസിൽ പോയത് ശരത്ചന്ദ്രവർമ പറഞ്ഞു. ചേർത്തലയിൽ താമസിച്ചിരുന്ന മുത്തച്ഛ​െൻറ പേരിൽ സ്ഥലമുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. 102ാം വയസ്സിൽ നിര്യാതനായ അദ്ദേഹം മൂന്ന് വിവാഹം കഴിച്ചിരുന്നു. അതിൽ രണ്ടാമത്തെ ഭാര്യയായിരുന്നു ശരത്ചന്ദ്രവർമയുടെ മുത്തശ്ശി. പൊന്തൻപുഴ വനഭൂമിയിൽ സർവേ നമ്പർ 283 1എ, 1ബി എന്നതിൽ അഞ്ഞൂറേക്കറോളം ഭൂമി രാജാവി​െൻറ കാലത്ത് കുടുംബത്തിന് ലഭിച്ചതാണ് എന്നാണ് വിളിച്ചറിയിച്ച ആൾ പറഞ്ഞത്. അവിടെ സമരം നടക്കുന്ന കാര്യം അറിയില്ലായിരുന്നു. തങ്ങളുടെ കൈയിൽ ഒരു രേഖയുമില്ല. പറഞ്ഞറിഞ്ഞതനുസരിച്ച് ഏതാണ്ട് സത്യമാണെന്ന് തോന്നിയതിനാൽ രേഖകൾ ലഭിക്കുമോ എന്ന് അന്വേഷിക്കുക മാത്രമായിരുന്നു. രേഖകൾ കിട്ടുകയാണെങ്കിൽ നിയമപരമായി അവകാശമുണ്ടോ എന്ന് പരിശോധിക്കുമെന്നും അല്ലാതെ അവകാശമുന്നയിക്കാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story