Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുലയൻ മഹാസഭ...

പുലയൻ മഹാസഭ സെക്ര​േട്ടറിയറ്റ്​ മാർച്ച് നടത്തി

text_fields
bookmark_border
പുലയൻ മഹാസഭ സെക്രേട്ടറിയറ്റ് മാർച്ച് നടത്തി തിരുവനന്തപുരം: സംവരണം അട്ടിമറിക്കുന്നതിനെതിരെ കേരള പുലയൻ മഹാസഭ (കെ.പി.എം.എസ്) അവകാശ സമർപ്പണ സന്ദേശ ജാഥയും സെക്രേട്ടറിയറ്റ് മാർച്ചും നടത്തി. വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ അവകാശ പ്രഖ്യാപന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഭൂമി ഇപ്പോഴും വാമനന്മാരുടെ കൈയിലാണെന്നും പാവപ്പെട്ടവൻ വിശപ്പടക്കാൻ പെടാപ്പാട് പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടുബാങ്ക് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവർ ഇവരുടെ പ്രശ്നങ്ങളും ദുരിതങ്ങളും കാണുന്നില്ല. അവകാശങ്ങളും ആനുകൂല്യങ്ങളും ഭരണഘടന അനുവദിച്ച് നൽകിയിട്ടും അത് ലഭിക്കാതെ പോകുന്നവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളി സ്ക്വയറിൽനിന്ന് ആരംഭിച്ച ജാഥ സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. ഈ മാസം ഏഴിന് ത്യശൂർനിന്നാണ് ജാഥ ആരംഭിച്ചത്. ജാഥ ക്യാപ്റ്റനും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.പി. അനിൽകുമാർ, സംസ്ഥാന ട്രഷറർ ടി.സി. പ്രസന്ന, സംഘടനാ സെക്രട്ടറി കെ.ടി. അയ്യപ്പൻകുട്ടി, സംസ്ഥാന പ്രസിഡൻറ് കെ.ടി. ശങ്കരൻ, സംസ്ഥാന സെക്രട്ടറി സി.എസ്. സുബ്രഹ്മണ്യം, വൈസ് പ്രസിഡൻറ് എൻ.കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story