Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൂട്ടൂ ബൈപാസിലെ...

കൂട്ടൂ ബൈപാസിലെ കെട്ടിട നിര്‍മാണത്തിന് പെർമിറ്റ്; വീഴ്ച പറ്റിയെന്ന് സെക്രട്ടറി

text_fields
bookmark_border
ഇരിങ്ങാലക്കുട: കാട്ടൂര്‍ ബൈപാസ് റോഡിലെ കെട്ടിട നിര്‍മാണത്തിന് പെർമിറ്റ് നൽകുന്നതിൽ വീഴ്ച പറ്റിയെന്ന് കൗൺസിൽ യോഗത്തിൽ സെക്രട്ടറി. കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട്് ചെയര്‍പേഴ്‌സ​െൻറ നിർദേശത്തെ തുടര്‍ന്ന് സെക്രട്ടറി വിശദീകരണം നൽകിയത്. നിലവില്‍ കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കുന്നത് മുനിസിപ്പല്‍ എൻജിനീയറും സെക്രട്ടറിയുമാണ്. ചെയര്‍പേഴ്സണെയോ, കൗണ്‍സിലിലോ അറിയിക്കേണ്ടതില്ല. വ്യക്തി നല്‍കിയ അപേക്ഷയിൽ നിലമാെണന്ന് കാണിച്ച് നഗരസഭ തള്ളിയിരുന്നു. ഇതിനെതിരെ വ്യക്തി ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ പെര്‍മിറ്റ് നല്‍കാന്‍ കോടതി നിർദേശിച്ചത്. അന്ന് സമര്‍പ്പിച്ച അപേക്ഷയിലും സ്ഥല പരിശോധനയിലും മറ്റ് നിയമവിരുദ്ധമായി ഒന്നും കാണാതിരുന്നതിനെ തുടര്‍ന്നാണ് പെര്‍മിറ്റ് നല്‍കിയതെന്ന് സെക്രട്ടറി പറഞ്ഞു. എന്നാല്‍ ബൈപാസിലെ ഇടുങ്ങിയ ഭാഗത്താണ് കെട്ടിടം നിര്‍മിക്കുന്നതെന്ന ധാരണ ഇല്ലാതെയാണ് താന്‍ പെര്‍മിറ്റ് നല്‍കിയത്. ഇത് ത​െൻറ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ്. െൈഹകോടതി നിർദേശത്തെ തുടര്‍ന്ന് നല്‍കിയ പെര്‍മിറ്റ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമായി. റോഡ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ കഴിയുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്്. അതേസമയം വ്യക്തി അവിടെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമായാെണന്നും നിറുത്തിെവക്കാന്‍ രണ്ടുവട്ടം നോട്ടീസ് നല്‍കിയിട്ടും തയാറാവാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് സഹായത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി െവപ്പിച്ചതെന്നും സെക്രട്ടറി ഒ.എന്‍. അജിത്ത്കുമാര്‍ വിശദീകരിച്ചു. ഇതുസംബന്ധിച്ച ചർച്ചയിൽ ഭരണപക്ഷവും പ്രതിപക്ഷവും രൂക്ഷമായ വാക്കേറ്റം നടന്നു. ചെയര്‍പേഴ്‌സൻ ഫയല്‍ പൂഴ്ത്തിയെന്ന് എല്‍.ഡി.എഫും ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കുന്നത് ഉദ്യോഗസ്ഥരെന്ന് യു.ഡി.എഫും വാദം ഉന്നയിച്ചു. ഹൈകോടതി ഉത്തരവ് ചെയര്‍പേഴ്‌സൻ പൂഴ്ത്തിെവച്ചതായി എല്‍.ഡി.എഫ് അംഗം പി.വി. ശിവകുമാര്‍ ആരോപിച്ചു. കുപ്പികഴുത്തുള്ള ഭാഗത്ത് സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി നടത്തിവന്നിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താനടക്കമുള്ള എല്‍.ഡി.എഫ് അംഗങ്ങള്‍ തടഞ്ഞതുകൊണ്ടാണ് നിറുത്തി െവച്ചത് -ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ബൈപാസ് റോഡിന് വികസനത്തിനാവശ്യമായ സ്ഥലമാെണന്ന് കോടതിയെ ധരിപ്പിക്കുവാന്‍ ശ്രമിച്ചില്ലെന്നും ശിവകുമാര്‍ ആരോപിച്ചു. എന്നാല്‍ കെട്ടിട നിര്‍മാണം തടഞ്ഞ സ്ഥലത്ത് താനടക്കമുള്ള യു.ഡി.എഫ് കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് അംഗം കുരിയന്‍ ജോസഫ് രംഗത്തുവന്നു. ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കുന്നത് ഉദ്യോഗസ്ഥരാെണന്നും അതിന് ചെയര്‍പേഴ്‌സൻ ഉത്തരവാദിത്തം വഹിക്കണമെങ്കില്‍ ആദ്യം പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കുരിയന്‍ ജോസഫ് ആവശ്യപ്പെട്ടു. ശിവകുമാറി​െൻറ ആരോപണം തള്ളിയ ചെയര്‍പേഴ്‌സൻ നിമ്യ ഷിജു ഫയല്‍ പൂഴ്ത്തിയതി​െൻറ തെളിവ് ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടു. പെര്‍മിറ്റ് നല്‍കിയതിനെ ഭരണനേതൃത്വത്തെ വിമര്‍ശിക്കുന്ന പ്രതിപക്ഷം, പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ ഉത്തരവാദിത്തം നിർവഹിക്കുവാന്‍ തയ്യാറാകണം. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും ചെയര്‍പേഴ്‌സൻ നിമ്യ ഷിജു ആവശ്യപ്പെട്ടു. ടൈൽ വിരിച്ചതിലെ അശാത്രീയത; ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്ന് കൗൺസിൽ ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡിന് സമീപം മെയിന്‍ റോഡില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വിരിച്ച ടൈല്‍ തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.സി. വര്‍ഗീസ് ആവശ്യപ്പെട്ടു. നഗരസഭ വിട്ടുനല്‍കിയ റോഡില്‍ പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്. ടൈല്‍ വിരിച്ച് രണ്ടാഴ്ച പോലും തികയും മുമ്പാണ് തകര്‍ന്നത്. നഗരസഭ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാെണന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കുണ്ടാകും. നഗരസഭ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ചെറിയ അപാകതകള്‍ പോലും വിവാദങ്ങളാക്കുന്നവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും വി.സി. വര്‍ഗീസ് ആവശ്യപ്പെട്ടു. വിരിച്ച ടൈല്‍ തകര്‍ന്നിട്ടുണ്ടെന്നും കരാറുകാരന് പണം നല്‍കിയിട്ടില്ലെന്നും എല്‍.ഡി.എഫ് അംഗം പി.വി. ശിവകുമാര്‍ പറഞ്ഞു. വിഷയം എം.എല്‍.എ. യുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന ചെയര്‍പേഴ്‌സൻ നിമ്യ ഷിജു യോഗത്തെ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story