Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബിയർ വിതരണത്തിലെ...

ബിയർ വിതരണത്തിലെ ക്രമക്കേട്; കേസെടുത്തു

text_fields
bookmark_border
ചാലക്കുടി: ബിവറേജ് കോർപറേഷന് ബിയർ വിതരണം ചെയ്യുന്നതിൽ ക്രമക്കേട് നടത്തിയതിന് കോർപറേഷൻ എം.ഡിയുടെ പരാതിയിൽ പൂലാനിയിൽ പ്രവർത്തിക്കുന്ന എസ്.എ.ബി മില്ലർ ബിയർ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതോടൊപ്പം കമ്പനിക്കുള്ളിൽ നടക്കുന്ന അസാന്മാർഗിക പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് എ.െഎ.വൈ.എഫ് മേലൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ബിയർ വിതരണത്തിലെ ക്രമക്കേടിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്നതിനു വേണ്ടി വിജിലൻസിന് പരാതി നൽകാനും പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. മധു തൂപ്രത്ത്, കെ.എസ്. സുനേജ് എന്നിവർ സംസാരിച്ചു. തിരിച്ചറിയൽ കാർഡ് വിതരണം ചാലക്കുടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ചാലക്കുടി യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ തിരിച്ചറിയൽ കാർഡ് വിതരണം മര്‍ച്ചൻറ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് ജോയ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ജോയ് കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ് ഇ.എന്‍. സത്യദാസ് മുഖ്യപ്രഭാഷണം നടത്തി. ഫുട്‌ബാള്‍ ടൂര്‍ണമ​െൻറിലെ ജേതാക്കള്‍ക്ക് മുന്‍ ഇന്ത്യന്‍ ഫുട്‌ബാളര്‍ എം.ഒ. ജോസ് സമ്മാനം നൽകി. പി.വി. ഷിബു, ജോബി മേലേടത്ത്, സജീവ് വസദിനി, ജോയ് ഡേവിഡ്, ജോസ് ഡേവിഡ്, ജയന്‍ അമ്പാടന്‍, ഷാജു ലെന്‍സ്മാന്‍, കെ.കെ. സിദ്ധാര്‍ത്ഥന്‍, കെ.ജെ. വിത്സന്‍ എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ടോള്‍ജി തോമസ് സ്വാഗതവും ട്രഷറര്‍ അഭിലാഷ് ആൻറണി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story