Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറ്റാടി മരങ്ങൾ...

കാറ്റാടി മരങ്ങൾ അജ്ഞാതർ മുറിച്ചുകടത്തുന്നു

text_fields
bookmark_border
പുന്നയൂർ: അകലാട് ബീച്ചിൽ സർക്കാർ അധീനതയിലുള്ള കാറ്റാടി മരങ്ങൾ വ്യാപകമായി മുറിച്ചെടുക്കുന്നു. ഇതിനകം അഞ്ച് വർഷത്തിലേറെ പ്രായമുള്ള നൂറിലേറെ കാറ്റാടി മരങ്ങൾ മുറിച്ചുകടത്തി. അകലാട് അഞ്ചാം കല്ലിനു പടിഞ്ഞാറ് രാജാ ബീച്ച് റോഡിനു വടക്ക് ഭാഗത്തെ മരങ്ങളാണ് വെട്ടിയെടുത്തത്. കടൽക്ഷോഭ സമയങ്ങളിൽ തിരമാല കയറി മണ്ണൊലിപ്പ് തടയുന്നതിനു കടപ്പുറം മേഖല ഹരിതവത്കരിക്കുന്നതിനുമായി സംസ്ഥാന സോഷ്യൽ ഫോറസ്ട്രി ലക്ഷങ്ങൾ ചെലവിട്ട് നട്ടു വളർത്തിയ മരങ്ങളാണ് സാമൂഹിക വിരുദ്ധർ വെട്ടിയെടുത്ത് സ്വന്തമാക്കുന്നത്. നേരത്തെ തീരമണലെടുപ്പ് വ്യാപകമായി പ്രദേശമായിരുന്നു ഇത്. മണൽ കടത്തുന്നവർക്കെതിരെ നേരത്തെ പൊലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. മണൽ കടത്ത് കുറഞ്ഞതോടെ പൊലീസി​െൻറയും നാട്ടുകാരുടെയും ശ്രദ്ധ കുറഞ്ഞു. ഇതോടെ മരം മുറി വ്യാപകമായി. പുന്നയൂർ പഞ്ചായത്തിലെ ഈ മേഖലയിൽ കാറ്റാടി മരങ്ങൾ മുറിച്ച് തീരഭൂമി കൈയേറി അനധികൃതമായി വീടുകൾ നിർമിച്ച് വിൽക്കുന്ന സംഘങ്ങൾ സജീവമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story