Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമനസ്സി​െൻറ...

മനസ്സി​െൻറ സൗന്ദര്യശാലകളാണ് പുസ്​തകങ്ങൾ ^വൈശാഖൻ കൊടുങ്ങല്ലൂർ അന്താരാഷ്​ട്ര പുസ്​ത​േകാത്സവം തുടങ്ങി

text_fields
bookmark_border
മനസ്സി​െൻറ സൗന്ദര്യശാലകളാണ് പുസ്തകങ്ങൾ -വൈശാഖൻ കൊടുങ്ങല്ലൂർ അന്താരാഷ്ട്ര പുസ്തേകാത്സവം തുടങ്ങി കൊടുങ്ങല്ലൂർ: മനസ്സി​െൻറ സൗന്ദര്യശാലകൾ പുസ്തകങ്ങൾ മാത്രമാണെന്ന് സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ പറഞ്ഞു. കൊടുങ്ങല്ലൂർ അന്താരാഷ്ട്ര പുസ്തേകാത്സവമായ 'ലിഖിതം'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസത്തിനേയും തീവ്രവാദത്തെയുമെല്ലാം മറികടക്കാനും വിമലീകരിക്കാനും കഴിയുന്ന സാംസ്കാരിക പ്രതിരോധമാണ് പുസ്തകം. പുസ്കത്തിനല്ലാതെ ഒരു ബാഹുബലിക്കും നമ്മെ രക്ഷിക്കാനാകില്ലെന്നും വൈശാഖൻ പറഞ്ഞു. പി.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ്് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ.വി. കുഞ്ഞുകൃഷ്ണൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, ജില്ല പാഞ്ചായത്ത് മുൻ പ്രസിഡൻറ് അമ്പാടി വേണു, സംസ്ഥാന യുവജന കമീഷൻ അംഗം കെ.വി. രാജേഷ്, മുസിരിസ് എം.ഡി പി.എം. നൗഷാദ്, പാപ്പിനിവട്ടം ബാങ്ക് പ്രസിഡൻറ് സി.കെ. ഗോപിനാഥൻ എന്നിവർ സംസാരിച്ചു. ടി.കെ. രമേശ്ബാബു സ്വാഗതവും ജനറൽ കൺവീനർ അഷറഫ് സാബാൻ നന്ദിയും പറഞ്ഞു. 25വരെ നീണ്ടുനിൽക്കുന്ന പുസ്തകോൽസവത്തി​െൻറ ഒരോ ദിവസങ്ങളിലും സാംസ്കാരിക പരിപാടികളുണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story