Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: മനുഷ്യരെ തല്ലിച്ചതക്കുന്ന ഇടതു നയം തിരുത്തണം ^ആക്​ഷൻ കൗൺസിൽ

text_fields
bookmark_border
ദേശീയപാത വികസനം: മനുഷ്യരെ തല്ലിച്ചതക്കുന്ന ഇടതു നയം തിരുത്തണം -ആക്ഷൻ കൗൺസിൽ ചാവക്കാട്‌: വികസനത്തി​െൻറ പേരിൽ മനുഷ്യരെ തല്ലിച്ചതക്കുകയും ഇരകളെ ശത്രുക്കളായി കാണുകയും ചെയ്യുന്ന ഇടതു സർക്കാർ നയം തിരുത്തണമെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി എടക്കഴിയൂർ പഞ്ചവടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇരകളുടെ രോദനം കണ്ടില്ലെന്നു നടിച്ച് 45 മീറ്റർ പദ്ധതി നടപ്പിലാക്കുന്നതിന് ജനങ്ങളെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മുഹമ്മദലി മുന്നറിയിപ്പ് നൽകി. ഉത്തര മേഖല ചെയർമാൻ വി. സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ സി.കെ. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്‌ (എസ്‌) നേതാവ്‌ പി.കെ. സെയ്താലിക്കുട്ടി, വെൽഫയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡൻറ് ഐ. മുഹമ്മദലി, ശശി പഞ്ചവടി, സി.ആർ. ഉണ്ണികൃഷ്ണൻ (ജനകീയ പ്രതിരോധ സമിതി), സി. ഷറഫുദ്ദീൻ, പി.കെ. നൂറുദ്ദീൻ ഹാജി, ജലീൽ കാര്യാടത്ത്‌, ഉസ്മാൻ അണ്ടത്തോട്‌, കമറു തിരുവത്ര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story