Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരവാഹികളെ...

ഭാരവാഹികളെ അടിച്ചേൽപ്പിക്കാൻ ശ്രമം

text_fields
bookmark_border
തൃശൂർ: ഡി.വൈ.എഫ്.ഐ മേഖല സമ്മേളനത്തിൽനിന്ന് പ്രതിനിധികൾ ഇറങ്ങിപ്പോയി. ജില്ല സെക്രട്ടറിയെ സമ്മേളനത്തിലേക്ക് വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് അറിയിച്ചതോടെ പ്രവർത്തകർ സഹകരിച്ചു. ഡി.വൈ.എഫ്.ഐ മുളങ്കുന്നത്തുകാവ് മേഖല സമ്മേളനത്തിൽനിന്നാണ് നേതൃത്വത്തി​െൻറ നിലപാടിനെതിരെ പ്രതിഷേധിച്ച് അറുപതോളം വരുന്ന പ്രതിനിധികൾ സമ്മേളന ഹാളിൽനിന്ന് ഇറങ്ങിപ്പോയത്. സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. മുബാറക് ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. നിലവിലെ കമ്മിറ്റി ഭാരവാഹികളുടെ നിർജ്ജീവാവസ്ഥ പ്രതിനിധികൾ സമ്മേളന ചർച്ചയിൽ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ സെക്രട്ടറിയായി എം.എം. സുജിത്തിനെയടക്കമുള്ളവരെ നിലനിർത്താൻ തീരുമാനിച്ചതോടെ പ്രതിനിധികൾ പ്രതിഷേധവുമായി എഴുന്നേറ്റ് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ഇറങ്ങുകയായിരുന്നു. സി.പി.എം നേതൃത്വത്തിനെയും മേഖല കമ്മിറ്റി ഭാരവാഹികൾ പ്രവർത്തിക്കാത്തത് സംബന്ധിച്ച് അറിയിച്ചിരുന്നെങ്കിലും പാർട്ടി ഫ്രാക്ഷൻ ചേർന്ന് നിലവിലെ ഭാരവാഹികളെ തന്നെ തുടരാൻ നിർദേശിച്ചിരുന്നുവത്രെ. ഇതേ തുടർന്നാണ് ഇവരെ തന്നെ ഭാരവാഹികളാക്കിയതെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം പറയുന്നത്. സംഘടനക്ക് ഗുണകരമല്ലാതെയും പ്രവർത്തിക്കാത്തവരെയും ചുമക്കാൻ കഴിയില്ലെന്ന് പ്രതിനിധികൾ നിലപാടെടുത്തു. ഇതോടെ ജില്ല സെക്രട്ടറി പി.ബി. അനൂപിനെ സമ്മേളന നഗറിലേക്ക് വിളിച്ചു വരുത്തി പ്രതിനിധികളുമായി ചർച്ച നടത്തി. തെരഞ്ഞെടുത്ത ഭാരവാഹികളുമായി തുടരാൻ കഴിയില്ലെന്ന് പ്രതിനിധികൾ അറിയിച്ചു. പാർട്ടിയുമായി ആലോചിച്ച് ഉടൻ പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് അറിയിച്ചതായി പ്രതിനിധികൾ പറയുന്നു. സംഘടനക്ക് ഗുണകരമല്ലാത്തവരെ ഭാരവാഹികളാക്കിയുള്ള കമ്മിറ്റിയോട് സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രതിനിധികൾ.
Show Full Article
TAGS:LOCAL NEWS 
Next Story