Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനധികൃത തട്ടുകട...

അനധികൃത തട്ടുകട പിടിച്ചെടുക്കാനുള്ള നീക്കം നാട്ടുകാരും കച്ചവടക്കാരും തടഞ്ഞു

text_fields
bookmark_border
കുന്നംകുളം: നഗരത്തിലെ അനധികൃത തട്ടുകട പിടിച്ചെടുക്കാനുള്ള നഗരസഭ ഉദ്യോഗസ്ഥരുടെ ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തട്ടുകട പിടിച്ചെടുക്കാൻ എത്തിയത്‌. തട്ടുകട പിടിച്ചെടുക്കാൻ സമ്മതിക്കില്ലെന്ന് കച്ചവടക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും പറഞ്ഞു. നഗരസഭ സെക്രട്ടറി മനോജ് എത്തി തട്ടുകട എടുത്തുമാറ്റാൻ ആവശ്യപ്പെട്ടു. നഗരസഭയുടെ സ്ഥലത്ത് അനധികൃത കച്ചവടം നടത്താൻ പാടില്ലെന്നും റെഡ് സോൺ മേഖലയാണെന്നും സെക്രട്ടറി വിശദീകരിച്ചു. ഈ സമയം ഓടിക്കൂടിയവരും ഭക്ഷണം കഴിക്കാനെത്തിയവരും സെക്രട്ടറിക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞു. റെഡ് സോണായി പ്രഖ്യാപിച്ചെങ്കിൽ നഗരത്തിലെ മുഴുവൻ അനധികൃത കച്ചവടക്കാരെയും ഒഴിപ്പിക്കണമെന്നും തട്ടുകടക്കാരും കൂടിനിന്നവരും ആവശ്യപ്പെട്ടു. ഇതോടെ തർക്കം രൂക്ഷമായി. നഗരത്തിൽ നിന്ന് കുറച്ചു ദൂരം മാറി കച്ചവടം നടത്താൻ നിർദേശിച്ചെങ്കിലും തട്ടുകടക്കാർ വഴങ്ങിയില്ല. ഒന്നര മാസം മുമ്പ് പിടിച്ചെടുത്ത മൂന്ന് തട്ടുകടകൾ ഇതുവരെ വിട്ടുതന്നിട്ടില്ലെന്നും കച്ചവടക്കാർ പറഞ്ഞു. എസ്.ഐ യു.കെ. ഷാജഹാ​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി നഗരസഭ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകി. രാത്രി 10.15 ഒാടെ പൊലീസ് സംരക്ഷണത്തിൽ തട്ടുകട ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story