Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​പൊലീസ്​ കസ്​റ്റഡിയിൽ ...

​പൊലീസ്​ കസ്​റ്റഡിയിൽ മരിച്ചയാളുടെ വീടിനുനേരെ ആക്രമണം

text_fields
bookmark_border
ആമ്പല്ലൂര്‍: കുഴല്‍പണ കേസില്‍ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച വരന്തരപ്പിള്ളി സ്വദേശി യോഗേഷി​െൻറ വീടിനുനേരെ ആക്രമണം. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ ഷിഹാബ്, സത്യന്‍ കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെ യോഗേഷി​െൻറ വീടി​െൻറ ജനല്‍ചില്ലുകളും സൈക്കിളും തകര്‍ത്തതായി പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് കത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അക്രമിസംഘം രക്ഷപ്പെട്ടു. കാറിലെത്തിയ നാലംഗ സംഘം അക്രമം നടത്തിയെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. യോഗേഷി​െൻറ ജാമ്യത്തിനായി കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ആളും അക്രമിസംഘത്തിനൊപ്പമുണ്ടായതായി യോഗേഷി​െൻറ സഹോദരന്‍ ബാബു പൊലീസിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 21ന് രാത്രിയാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്ത വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി തിരുവഞ്ചികുളം യോഗേഷ് (40) കോയമ്പത്തൂര്‍ ജയിലിൽ റിമാൻഡിലിരിക്കെ മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് കസ്റ്റഡിയില്‍ നടന്ന ക്രൂര മർദനമാണ് മരണകാരണമെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പരാതി നല്‍കിയിരുന്നു. മധുക്കര സ്റ്റേഷന്‍ പരിധിയില്‍ കാര്‍ തടഞ്ഞ് യാത്രക്കാര​െൻറ മൂന്നു ലക്ഷം രൂപ കവര്‍ന്ന കേസിലാണ് യോഗേഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് യോഗേഷി​െൻറ ഭാര്യ വരന്തരപ്പിള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story