Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനാടിനെ കോർത്തിണക്കാൻ​ ...

നാടിനെ കോർത്തിണക്കാൻ​ ചേര്‍പ്പ് ഫെസ്​റ്റ്​

text_fields
bookmark_border
തൃശൂര്‍: 'കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക' എന്ന സന്ദേശവുമായി പത്തുനാള്‍ നീളുന്ന ചേർപ്പ് ഫെസ്റ്റിനൊരുങ്ങി പെരുവനം ഗ്രാമം. 18ന് മഹാത്മ മൈതാനിയില്‍ ഫെസ്്റ്റ് തുടങ്ങും. 28 വരെ നടക്കുന്ന പരിപാടിയിൽ കാന്‍സര്‍ രോഗികള്‍ക്ക് നൽകാൻ മുടി ശേഖരണം, പ്രദേശത്തെ വിവിധ സന്നദ്ധ സംഘടനകളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍, പഠനോപകരണ മേള, പുസ്‌കതോത്സവം, സാംസ്‌കാരികോത്സവം, സംഗീത പരിപാടി എന്നിവ നടക്കും. സാന്ത്വനം സഹായവേദിയാണ് ചേര്‍പ്പ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ്, പഞ്ചായത്ത് അംഗം പി.വി. അശോകൻ, കെ.കെ. ഷിഹാബ്, കെ.പി. വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പുസ്തക പ്രകാശനം തൃശൂർ: സാഹിത്യക്കാരൻ അഷ്റഫ് അമ്പയിലി​െൻറ 'മരുഭൂമിയിലെ ദേവന്മാർ' നോവൽ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഗിന്നസ് മുരളിനാരായണന് നൽകി പ്രകാശനം ചെയ്തു. കവി രാവുണ്ണി ഉദ്ഘാടനം ചെയ്തു. ജോസ്വള്ളൂർ അധ്യക്ഷത വഹിച്ചു. ഡോ. അരവിന്ദൻ വല്ലച്ചിറ പുസ്തക പരിചയം നടത്തി. അഷറഫ് അമ്പയിൽ, സംഘാടകസമിതി ചെയർമാൻ ആേൻറാ ഞാറയൻ, െഎ.സി. രഞ്ജിത്ത്, ദീപിക തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story