Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
തൃശൂർ: രണ്ടേകാൽ ലക്ഷം വരുന്ന വയോജനങ്ങൾക്ക് പെൻഷൻ ലഭിക്കുന്നതിന് വേണ്ടിയുള്ള ഡാറ്റാ എൻട്രികൾ സർക്കാർ ഉത്തരവ് പ്രകാരം നിർത്തിവെച്ചതിൽ പ്രതിഷേധിച്ച് കേരള സീനിയർ സിറ്റിസൺ ഫോറം ജില്ല കമ്മിറ്റി കലക്ടറേറ്റി​െൻറ മുമ്പിൽ ധർണ നടത്തി. കെ. വേണു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.എൻ. സോദരൻ അധ്യക്ഷത വഹിച്ചു. ഗോവിന്ദൻകുട്ടി, സി.എ. ജോസഫ്, ബി. രമേശ്, കുമാരൻ നായർ, സി.സി. ജോസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.കെ. മോഹൻദാസ് സ്വാഗതവും സി.വി. ജോയി നന്ദിയും പറഞ്ഞു. ദേശീയ ഏകദിന സെമിനാറും പ്രോജക്ട് കോമ്പറ്റീഷനും തൃശൂർ: ചിറ്റിലപ്പിള്ളി െഎ.ഇ.എസ് എൻജിനീയറിങ് കോളജിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ ഇന്നവേഷൻസ് ആൻഡ് ചലഞ്ചേസ് ഇൻ ജിയോടെക്നിക്കൽ എൻജിനീയറിങ് എന്ന വിഷയത്തിൽ ദേശീയ ഏകദിന സെമിനാറും ബി.ടെക് വിദ്യാർഥികൾക്കായി ദേശീയ പ്രോജക്ട് കോമ്പറ്റീഷനും സംഘടിപ്പിച്ചു. ഡോ. സി.ആർ. പാർഥസാരഥി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു. െഎ.ഇ.എസ് പ്രസിഡൻറ് കെ.പി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ഡോ. എസ്. ബ്രില്ലി സംഗീത, ഡോ. എസ്. കമലാകണ്ണൻ, ഡോ. എം.എ. തമ്പാൻ എന്നിവർ സംസാരിച്ചു. ജിയോടെക്ക് മേഖലയിലെ വിവിധ സാേങ്കതിക വിദഗ്ധർ പെങ്കടുത്ത സെമിനാറിൽ അമ്പതോളം എം.ടെക് വിദ്യാർഥികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ എൻജിനീയറിങ് കോളജുകളിലെ നൂറോളം ബി.ടെക് വിദ്യാർഥികൾ പെങ്കടുത്ത പ്രോജക്ട് കോമ്പറ്റീഷനിൽ മികച്ച പ്രോജക്ടിന് കാഷ് അവാർഡും െഎഡിയ സർട്ടിഫിക്കറ്റും സമ്മാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story