Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി ജങ്​ഷനിൽ...

ചാലക്കുടി ജങ്​ഷനിൽ സ്​റ്റുഡിയോയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്​ടം

text_fields
bookmark_border
ചാലക്കുടി: ടൗൺ ഹാളിന് എതിർവശത്തെ സ്റ്റുഡിയോക്ക് തീപിടിച്ചു. കല്യാൺ സിൽക്സിന് സമീപത്തെ ജോബി സ്റ്റുഡിയോക്കാണ് തീപിടിച്ചത്. രാത്രി 8.30 ഓടെയാണ് സംഭവം. അവധിയായതിനാൽ ഷട്ടർ ഇട്ട് പൂട്ടിയ നിലയിലായിരുന്നു. ഷട്ടറിനടിയിലൂടെ പുക പുറത്ത് വരുന്നത് ശ്രദ്ധയിൽ പെട്ടവർ വിവരം ചാലക്കുടിയിലെ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഉടൻ രണ്ട് യൂനിറ്റ് ഫയർഫോഴ്സെത്തി ഒന്നര മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. കമ്പ്യൂട്ടറുകൾ, വില കൂടിയ കാമറകൾ, ലെൻസുകൾ, മറ്റ് സാമഗ്രികൾ എന്നിവ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. സ്റ്റുഡിയോയുടെ ഉള്ളിലെ എ.സിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആകാം തീ പിടിത്തത്തിന് കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. കെട്ടിടത്തിൽ സ്റ്റുഡിയോ ഏതാനും മാസം മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story