Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോഹിനിയായി പാർവതി;...

മോഹിനിയായി പാർവതി; ഉദ്​ഘാടകനും ആസ്വാദകനുമായി ജയറാം

text_fields
bookmark_border
തൃശൂർ: ഭാര്യയുടെ നൃത്തം ആസ്വദിച്ച് ലയിച്ചിരിക്കുകയാണ് ഭർത്താവ്. ഉദ്ഘാടകനും ഭർത്താവ് തന്നെ. ദീർഘകാലത്തിന് ശേഷം അരങ്ങിലെത്തിയ നടി പാർവതിയുടെ മോഹിനിയാട്ട അവതരണത്തിനാണ് ഭർത്താവ് ജയറാം ഡബിൾ റോളിലെത്തിയത്. പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തിലായിരുന്നു പാർവതിയുടെ മോഹിനിയാട്ടം. ഭാര്യ നൃത്തം ചെയ്യുന്നിടത്ത് ഇയാൾക്കെന്ത് കാര്യം എന്ന് നിങ്ങൾക്ക് തോന്നാമെന്ന മുഖവുരയോടെ തുടങ്ങിയ ജയറാം കല ആസ്വദിക്കാനുള്ള ഒരവസരവും താൻ കളയില്ലെന്ന പറഞ്ഞാണ് ഉദ്ഘാടനം നിർവഹിച്ചത്. ഭാര്യയുടെ നൃത്താവതരണത്തിന് ആസ്വാദക​െൻറയും ഉദ്ഘാടകേൻറയും റോളിലഭിനയിച്ച ജയറാമിെന നീണ്ട കൈയടിയോടെ സദസ്സ് എതിരേറ്റു. നൃത്താവതരണത്തിനായി പാർവതിക്ക് ലോകത്തി​െൻറ നാനാഭാഗത്തുനിന്ന് നിരന്തരം ക്ഷണം വരാറുണ്ടെങ്കിലും അവയത്രയും അവഗണിക്കുകയാണ് ചെയ്യാറുള്ളതെന്ന് ജയറാം പറഞ്ഞു. ത​െൻറ നൃത്തം പൂർണമായി ആസ്വദിക്കാൻ ശേഷിയുള്ള സദസ്സിന് മുന്നിൽ മാത്രമേ നൃത്തം അവതരിപ്പിക്കൂ എന്ന് പാർവതിക്കു നിർബന്ധമുള്ളതിനാലാണത്. തികഞ്ഞ കലാസ്വാദകരായ ഒരു സദസ്സ് ഇവിടെയുണ്ട് എന്നതാണ് ഇവിടെ വരാനുള്ള കാരണം- ജയറാം പറഞ്ഞു. നൃത്താവതരണത്തി​െൻറ ഉദ്ഘാടനം നിർവഹിക്കാൻ ജയറാമിനെ വേദിയിലേക്കു ക്ഷണിച്ചത് കല്യാൺ ജ്വല്ലറി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമനായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story