Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവില്ലേജ് വിഭജിക്കണം

വില്ലേജ് വിഭജിക്കണം

text_fields
bookmark_border
മണ്ണുത്തി: നെട്ടിശ്ശേരി, ഒല്ലൂക്കര വില്ലേജുകൾ വിഭജിച്ച് സ്വതന്ത്ര ചുമതലയുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുക്കാട്ടുകര പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകി. മുക്കാട്ടുകര കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒപ്പ് ശേഖരണം നടത്തിയത്. റീസർവേ പൂർത്തിയാക്കിയ നെട്ടിശ്ശേരി വില്ലേജിൽ പേരുമാറ്റം നടത്തി നികുതി അടക്കാൻ കഴിയാത്തതിനാൽ ജനത്തിനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ സ്പെഷൽ ഓഫിസറെ ചുമതലപ്പെടുത്തുക, മുക്കാട്ടുകര -മണ്ണുത്തി റോഡി​െൻറ അളവിലുണ്ടായിട്ടുള്ള അപാകതകൾ പരിഹരിക്കുന്നതിന് താലൂക്ക് സർവേ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപ്പ് ശേഖരണം നടത്തിയത്. ജെൻസൻ ജോസ്, നിധിൻ ജോസ്, വിൽബിൻ വിൽസൻ, അന്നം ജെയ്ക്കബ്, സി.ഡി. റാഫി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story